പെരുന്നാള്‍ ബീഫ് കൊണ്ടൊരു കിടിലന്‍ ബീഫ് പൊട്ടിത്തെറിച്ചത് ഉണ്ടാക്കിയാലോ
ബീഫ് പൊട്ടിത്തെറിച്ചത്
ബീഫ്- ഒരു കിലോ
ഇഞ്ചി, വെളുത്തള്ളി ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില
കോഴിമുട്ട- ഒന്ന്
അരിപ്പൊടി- രണ്ട് സ്പൂണ്‍
മുളകുപൊടി- രണ്ട് സ്പൂണ്‍
കുരുമുളകു പൊടി - രണ്ട് സ്പൂണ്‍
ഗരംമസാല- ഒരു ടീസ്പൂണ്‍
കോണ്‍ഫ്‌ളവര്‍ - 2 സ്പൂണ്‍
മൈദ- 2 സ്പൂണ്‍
മല്ലിയില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉപ്പും മഞ്ഞളുമിട്ട് ബീഫ് നന്നായി വേവിച്ചു വയ്ക്കുക.
ഒരു പാത്രത്തിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും എല്ലാം കൂടെ ചതച്ച് അതിലേക്ക് ഒരു കോഴുമുട്ടയും പൊട്ടിച്ചൊഴിക്കുക. ഇനി രണ്ട് ടേബിള്‍ സ്പൂണ്‍ അരിപ്പൊടിയും ഉപ്പും മുളകുപൊടിയും കുരുമുളകുപൊടിയും ഗരം മസാലയും കോണ്‍ഫളവറും മൈദയും ചേര്‍ത്ത് കുറച്ച് വെള്ളവുമൊഴിച്ച് നന്നായി കുഴച്ചെടുക്കുക. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീരുകൂടെ ചേര്‍ക്കുക. അതിന് ശേഷം വേവിച്ചു വച്ച ബീഫ് ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഇത് അരമണിക്കൂര്‍ വയ്ക്കുക.ഇനി ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണയൊഴിച്ച് ഫ്രൈ ചെയ്‌തെടുക്കുക. മീഡിയം ലെവലില്‍ ഫ്രൈ ചെയ്യുക.
ഇനി കുറച്ച് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, അരിഞ്ഞുവയ്ക്കുക. വേറൊരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കുറച്ച് മുളക്് ഇട്ടുകൊടുക്കുക (ഉണ്ടമുളകോ, ചീരമുളകോ ഏതെങ്കിലും). ഇനി അരിഞ്ഞുവച്ച സാധനങ്ങള്‍ അതിലേക്കിട്ടു നന്നായി വഴറ്റുക. കുറച്ച് മുളകു പൊടി, ഉപ്പ്, അല്‍പം കുരുമുളക,് ഗരം മസാല, ജീരകം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി ഇറച്ചി വേവിച്ച വെള്ളം ഇതിലേക്ക് കുറച്ച് ഒഴിച്ചു കൊടുക്കുക. അതിലേക്ക് ആദ്യം ഫ്രൈ ചെയ്തുവച്ച ബീഫ് ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി മുകളില്‍ കുറച്ച് മല്ലിയില ഇട്ടുകൊടുക്കുക.
അടിപൊളി ബീഫ് പൊട്ടിത്തെറിച്ചത് റെഡി.
ബീഫ് ചുക്ക
നന്നായി കഴുകിയെടുത്ത ബീഫില്‍ വെളുത്തുള്ളിയും മഞ്ഞപൊടിയും ഉപ്പും ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും കുറച്ച് വെള്ളവും ചേര്‍ത്ത് കുക്കറില്‍ ഒന്നു വേവിച്ചെടുക്കുക. ഇനി ഒരു പാനിലേക്ക് കുറച്ചു വറ്റല്‍മുളക്, കുറച്ച് മല്ലി, ഒരു ടീസ് പൂണ്‍ പെരുംജിരകവും ചെറിയ ജീരകവും, കടുക്, ഗ്രാമ്പു, പട്ട ചെറിയ കഷണം ഒരു ഏലയ്ക്ക എന്നിവ ചേര്‍ത്ത് ചൂടാക്കിയെടുക്കുക. ചെറുതീയില്‍ കുറച്ചു ഉലുവയും കൂടെ ചേര്‍ക്കുക. ഇതൊന്നു ചൂടാറിയ ശേഷം പൊടിച്ചെടുക്കുക. ഇനി വെളുത്തുള്ളി പച്ചമുളക് ചതച്ചെടുക്കുക. ഇനി ഒരു പാന്‍ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണയൊഴിച്ച് രണ്ടു സവാള ഫ്രൈ ചെയ്‌തെടുക്കുക.
എന്നിട്ട് കൈകൊണ്ട് പൊടിച്ചെടുക്കുക. ഇനി ഇതിലേക്ക് ചതച്ചുവച്ച പച്ചമുളകും വെളുത്തുള്ളിയും നന്നായി വഴറ്റുക. അതിലേക്ക് കുറച്ചു മുളകുപൊടിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചുവച്ച ഇറച്ചി വെള്ളത്തോടു കൂടി ചേര്‍ക്കുക. ഇനി പൊടിച്ചുവച്ച മസാലകൂട്ടും ചേര്‍ക്കുക.
ഇത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഇതിലേക്ക് ഇത്തിരി പുളി പിഴിഞ്ഞൊഴിക്കുക.(പുളിഇല്ലാതെയും വയ്ക്കാം). ഒന്നുകൂടി മിക്‌സ്‌ചെയ്ത് അതിലേക്ക് പൊടിച്ചുവച്ച സവാളയും കൂടേ ചേര്‍ത്ത് നന്നായി വരട്ടിയെടുക്കുക.
കിടിലന്‍ ബീഫ് ചുക്ക റെഡി. നെയ്‌ചോറിന് പൊളിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."