തീ കൊണ്ട് പൊള്ളലേറ്റാല്‍ ഇക്കാര്യങ്ങള്‍ ചെയ്യണം, ഇവ ഒഴിവാക്കണം; അറിയാം
തീ കൊണ്ടുള്ള ചെറിയ പൊള്ളലുകളെങ്കിലും സംഭവിച്ചിട്ടില്ലാത്തവര്‍ നമ്മുടെ ഇടയില്‍ വിരളമാണ്. ചെറുതും വലുതുമായ പൊള്ളലുകള്‍ സംഭവിക്കുമ്പോള്‍ ആശുപത്രിയില്‍ പോകുന്നതിന് മുമ്പ് നാം പല പ്രഥമ ശ്രുശ്രൂഷകളും ചെയ്യാറുണ്ട്.എന്നാല്‍ ഇവയില്‍ പലതും അപകടകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ശരീരത്തില്‍ എവിടെയെങ്കിലും പൊള്ളേലേറ്റാല്‍ അവിടെ യാതൊരു കാരണവശാലും കൈകൊണ്ട് സ്പര്‍ശിക്കാന്‍ പാടുള്ളതല്ല.ആ ഭാഗം തണുത്തവെള്ളത്തില്‍ കഴുകുക, പൊള്ളലേറ്റ ഭാഗത്ത് ആഭരണങ്ങള്‍, വാച്ച്, ബെല്‍റ്റ്, ഷൂസ് മുതലായവ ഉണ്ടെങ്കില്‍ സൂക്ഷിച്ച് ഊരി മാറ്റുക. എന്നാല്‍ നമ്മളില്‍ പലരും പൊള്ളലേറ്റ ഭാഗത്ത് പേസ്റ്റുപോലുള്ള വസ്തുക്കളും മരുന്നും പുരട്ടാറുണ്ട് ഇത് അപകടകരവും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതുമാണ്.
കൂടാതെ പൊള്ളലേറ്റയിടത്തെ കുമിളകള്‍ കുത്തിപ്പൊട്ടിക്കരുത്. പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിച്ച വസ്തുക്കള്‍ എടുക്കാന്‍ ശ്രമിക്കരുത്, വൃത്തിയുള്ള തുണികൊണ്ട് പൊള്ളലേറ്റ ഭാഗം മൂടാം. പൊള്ളലേറ്റ ആള്‍ക്ക് ബോധമുണ്ടെങ്കില്‍ വെള്ളത്തില്‍ അല്പം ഉപ്പുചേര്‍ത്ത് ഇടയ്ക്കിടെ കുടിക്കുവാന്‍ കൊടുക്കുക. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."