തിരുവനന്തപുരം-ചെന്നൈ മെയില്‍ സിഗ്നല്‍ തെറ്റി ഓടി; ഓച്ചിറയില്‍ പിടിച്ചിട്ടു
കൊല്ലം: സിഗ്നല്‍ തെറ്റിച്ച് ഓടിയ തിരുവനന്തപുരം-ചെന്നൈ മെയില്‍ ഓച്ചിറയില്‍ പിടിച്ചിട്ടു. കൊല്ലം മുതല്‍ ഓച്ചിറ വരെയുള്ള സിഗ്നല്‍ തെറ്റിച്ചാണ് ട്രെയിന്‍ ഓടിയത്. ലോക്കോ പൈലറ്റിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. രാത്രി 7.20നായിരുന്നു സംഭവം.
കൊല്ലത്തുനിന്നും യാത്ര തിരിച്ചതുമുതല്‍ സിഗ്നല്‍ തെറ്റിച്ച് ഓടിയ ട്രെയിന്‍ ഓച്ചിറ സ്റ്റേഷനിലെ ഹോം സിഗ്നലും ലംഘിച്ച് കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെ ഓച്ചിറ സ്റ്റേഷന് മാസ്റ്ററുടെ നേതൃത്വത്തില്‍ ട്രെയിന്‍ പിടിച്ചിടുകയായിരുന്നു. കൊല്ലത്തുനിന്നും റെയില്‍വേ അധികൃതര്‍ വിവരമറിയിച്ചതനുസരിച്ചാണു ട്രെയിന്‍ പിടിച്ചിടുകയും ലോക്കോ പൈലറ്റിനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തത്.
ട്രെയിന്‍ പിടിച്ചിട്ടതോടെ നിരവധി യാത്രക്കാരാണു ദുരിതത്തിലായത്. ഇതിനിടെ തിരുവനന്തപുരം - ഗുരുവായൂര്‍ എക്സ്പ്രസും രാജധാനി എക്സ്പ്രസും ഒന്നാമത്തെ പ്ലാറ്റ്ഫോമിലൂടെ കടത്തിവിട്ടു. പിടിച്ചിട്ട ട്രെയിന്‍ 10.30 ഓടെ മറ്റൊരു ലോക്കോപൈലറ്റിനെ എത്തിച്ച് യാത്ര തുടര്‍ന്നതായി റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."