ഡ്രൈവറെ റോഡില്‍ വിരട്ടിയ കാര്യമല്ല പറഞ്ഞത്; സഭയില്‍ ബഹളം വെച്ച സച്ചിന്‍ദേവിനെ പരിഹസിച്ച് വി.ഡി സതീശന്
തിരുവനന്തപുരം: കണ്ണൂരിലെ ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നതിനിടെ നിയമസഭയില്‍ ബഹളംവച്ച എം.എല്‍.എ സച്ചിന് ദേവിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവറെ റോഡില്‍ തടഞ്ഞ് വിരട്ടിയ സംഭവമല്ല താന്‍ പറയുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്.
പരിഷ്കൃത സമൂഹത്തിന് അപമാനകരമായ കാര്യങ്ങളാണ് സി.പി.എം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിന് പിന്നാലെ സച്ചിന്‍ദേവ് ബഹളമുണ്ടാക്കുകയായിരുന്നു.
'ഞാന്‍ ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കാര്യമല്ല പറഞ്ഞത്. ബോംബ് വച്ച കാര്യമാണ് പറഞ്ഞത്. ഇത്രയും ചൂടായി ബഹളം വയ്ക്കേണ്ട കാര്യമില്ല. ഞാന്‍ ബോംബ് നിര്‍മാണത്തിന്റെ കാര്യമാണ് പറയുന്നത്.'- വി.ഡി സതീശന് സച്ചിന്‍ദേവിനോട് പറഞ്ഞു.
സച്ചിനും ഭാര്യയും മേയറുമായ ആര്യാ രാജേന്ദ്രനും കാറില്‍ സഞ്ചരിക്കുന്നതിനിടെ ഓവര്‍ടേക്ക് ചെയ്ത കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ അശ്ലീല ആംഗ്യം കാട്ടിയെന്ന് ആരോപിച്ചാണ് യൂണിവേഴ്സിറ്റി കോളജിനടുത്തുള്ള ട്രാഫിക് സിഗ്നലില്‍ ബസ് തടഞ്ഞത്. വാഹനം ബസിന് കുറുകേയിട്ടു. അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. ഡ്രൈവറും മേയര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."