HOME
DETAILS

ഇത് ചരിത്രം: ഒസീസിനെ അട്ടിമറിച്ച് അഫ്ഗാന്‍; 127ന് ഓള്‍ ഔട്ട്

  
Web Desk
June 23, 2024 | 4:40 AM


കിങ്‌സ്ടൗണ്‍: ടി 20 ലോകകപ്പില്‍ കിരീട ഫേവറിറ്റുകളായ കംഗാരുക്കളെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍. 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒസീസിനെ 127 റണ്‍സിനുള്ളില്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ ഓള്‍ ഒട്ടാക്കി. ഫലം: 21 റണ്‍സിന് അഫ്ഗാന്‍ വിജയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ അഫ്ഗാന്റെ ആദ്യ ജയമാണിത്.

 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 148 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസിന്റെയും ഇബ്രാഹിം സദ്രാന്റെയും മികച്ച പ്രകടനമാണ് അഫ്ഗാന് തുണയായത്. ഗുര്‍ബാസ് 60 ഉം, സദ്രാന്‍ 51 റണ്‍സും നേടി. എന്നാല്‍ അഫ്ഗാന്‍ നിരയില്‍ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് ഹാട്രിക് നേടി. ലോകകപ്പില്‍ കമ്മിന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ഹാട്രിക് ആണിത്. 

താരതമ്യേന ചെറിയ സ്‌കോര്‍ ലക്ഷ്യംവച്ച് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒസീസിന് ആദ്യ ഓവറില്‍ തന്നെ പ്രഹരമേറ്റു. മൂന്നാം പന്തില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് നവീനുല്‍ ഹഖിന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡ്. മൂന്നാം ഓവറില്‍ വാര്‍ണറും (എട്ട് പന്തില്‍നിന്ന് മൂന്ന്) മടങ്ങിയതോടെ ഒസീസ് പരാജയം മുന്നില്‍ക്കണ്ടു. അര്‍ധസെഞ്ച്വറി നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ മാത്രമാണ് ഓസീസിന് വേണ്ടി പൊരുതിയത്. മാക്‌സ്‌വെല്‍ 59 റണ്‍സെടുത്ത് പുറത്തായി. 12 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ്, 11 റണ്‍സെടുത്ത സ്‌റ്റോയ്‌നിസ് എന്നവരാണ് രണ്ടക്കം കടന്ന മറ്റ് ഓസീസ് ബാറ്റര്‍മാര്‍. നാലു വിക്കറ്റെടുത്ത ഗുല്‍ബാദിന്‍ നയീബും മൂന്നു വിക്കറ്റെടുത്ത നവീന്‍ ഉല്‍ ഹഖുമാണ് പേരുകേട്ട ഒസീസ് നിരയെ തകര്‍ത്തത്.

Afghanistan vs Australia Highlights



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago