ആദ്യ മഴയില്‍ തന്നെ രാമക്ഷേത്രത്തിന്റെ മേല്‍ക്കൂര ചോര്‍ന്നു; കടുത്ത വിമര്‍ശനവുമായി മുഖ്യ പുരോഹിതന്‍
ലഖ്‌നൗ: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ സ്ഥാപിച്ച രാമക്ഷേത്രത്തില്‍ നടന്ന പ്രതിഷ്ഠ കഴിഞ്ഞ് ആറുമാസം പിന്നിടും മുമ്പെ മേല്‍ക്കൂരയില്‍ ചോര്‍ച്ച. ആദ്യ മഴയില്‍ തന്നെ മേല്‍ക്കൂര ചോര്‍ന്നതോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കേടുത്ത വിമര്‍ശനവുമായി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ജെയിന്‍ രംഗത്തുവന്നു. ആദ്യ മഴയില്‍ത്തന്നെ മേല്‍ക്കൂരയില്‍നിന്ന് വെള്ളം വീഴാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിന്റെ മേല്‍ക്കൂരയിലാണ് ചോര്‍ച്ചയുണ്ടായത്. എന്ത് പോരായ്മയാണുണ്ടായതെന്ന് ശ്രദ്ധിക്കണം. ഇത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ക്ഷേത്രത്തില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ മാര്‍ഗമില്ല. മഴ ശക്തി പ്രാപിക്കുകയാണെങ്കില്‍ ക്ഷേത്രത്തില്‍ ആരാധന നടത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22നാണ് ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്.
Ram Temple Roof Leaking After First Rain
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."