കോഴിക്കോട് എന്‍.ഐ.ടിയില്‍ അധ്യാപക നിയമനം; വിവിധ വകുപ്പുകളിലായി 11 ഒഴിവുകള്‍; അഭിമുഖം 28ന്
കോഴിക്കോട് എന്‍.ഐ.ടി (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ്) വിവിധ പഠന വകുപ്പുകളിലേക്ക് അധ്യാപക നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, എജ്യുക്കേഷന്‍ എന്നീ വകുപ്പുകളിലേക്കും, സെന്റര്‍ ഫോര്‍ ഇന്നവേഷന്‍, എന്റര്‍പ്രണര്‍ഷിപ്പ്, ഇന്‍കുബേഷനിലേക്കുമായി 11 താല്‍ക്കാലിക ഒഴിവുകളിലേക്കാണ് നിയമനം നടക്കുക.
ജൂണ്‍ 28 വെള്ളിയാഴ്ച്ച നടക്കുന്ന വാക്- ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തം ചെലവില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം.
വിശദാംശങ്ങള്‍: https://nitc.ac.in അല്ലെങ്കില്‍ https://nitc.ac.in/recruitments/contract-adhoc-recruitment സന്ദര്‍ശിക്കുക.
ഇതിന് പുറമെ പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്, വിസിറ്റിംഗ്, അഡ്ജക്ടിങ് ഫാക്കല്‍റ്റി തസ്തികകളിലേക്കും കോഴിക്കോട് എന്‍.ഐ.ടി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്രശസ്ത വ്യവസായ സ്ഥാപനങ്ങള്‍, ഗവേഷണ-വികസന സ്ഥാപനങ്ങള്‍, ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ദര്‍ക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://nitc.ac.in/recruitments-adjunct-pop-visiting-faculty സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."