HOME
DETAILS

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, രണ്ട് ദിവസത്തിനകം മഴ സജീവമാകും

  
June 30 2024 | 01:06 AM

kerala rain alert yellow alert in 3 district

തിരുവനന്തപുരം: ശക്തമായ മഴ സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. 

രണ്ടു ദിവസത്തിനകം മഴ കൂടുതല്‍ സജീവമാകുമെന്നാണ് വിലയിരുത്തല്‍. കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്കുണ്ട്.

ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂന മര്‍ദ്ദം ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തിനു മുകളില്‍ ദുര്‍ബലമായതോടെയാണ് കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞത്. എന്നാല്‍ വടക്ക് കിഴക്കന്‍ അറബികടലിലെ ചക്രവാതചുഴിയും തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ ഈ ആഴ്ച തുടരാനാണ് സാധ്യത. ശേഷം അടുത്ത ആഴ്ചയോടെ കേരളത്തില്‍ കാലവര്‍ഷം വീണ്ടും പതിയെ സജീവമാകാന്‍ സാധ്യതയെന്നും സൂചനയുണ്ട്. ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെടുന്ന ചക്രവാതചുഴിയുടെയും ന്യൂനമര്‍ദ്ദത്തിന്റെയും സ്ഥാനവും ശക്തിയും ഗതിയും അനുസരിച്ച് കാലവര്‍ഷ മഴയുടെ ശക്തി വ്യത്യാസപ്പെട്ടേക്കാം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലക്ഷ്യംനേടുന്നില്ല, അടിമുടി പാളിച്ച' 'പെട്ട്' ഇസ്‌റാഈല്‍; പുതിയ തന്ത്രങ്ങള്‍ മെനയണമെന്നാവശ്യപ്പെട്ട് നെതന്യാഹുവിന് ഗാലന്റിന്റെ കത്ത് 

International
  •  a month ago
No Image

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നല്‍കണം; ആദ്യമായി പ്രതികരിച്ച് നവീന്റെ ഭാര്യ

Kerala
  •  a month ago
No Image

'ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; വംശഹത്യക്കാരോട് സഹകരിക്കില്ല' ഇസ്‌റാഈല്‍ പ്രസാധകരെ ബഹിഷ്‌ക്കരിച്ച് ആയിരത്തിലേറെ എഴുത്തുകാര്‍ 

International
  •  a month ago
No Image

ഇംഗ്ലിഷും ഹിന്ദിയും മെരുക്കാൻ ഇ-ക്യൂബ് ഭാഷാപഠനം: കുട്ടികൾക്ക് ഭാഷാശേഷി കൈവന്നെന്ന് സർക്കാർ

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  a month ago
No Image

രക്തസമ്മര്‍ദ്ദം ഉയര്‍ന്നു; പി.പി ദിവ്യ ചികിത്സ തേടി, ജാമ്യഹരജിയില്‍ നിര്‍ണായക വിധി ഉടന്‍

Kerala
  •  a month ago
No Image

1.97 ലക്ഷം വീടുകൾ നിർമിക്കാൻ കേരളം കോടികൾ കണ്ടെത്തണം- ഭവന പദ്ധതിയിൽ കേന്ദ്രത്തിന്റെ ഇരുട്ടടി

Kerala
  •  a month ago
No Image

110ലേറെ ജീവന്‍ കവര്‍ന്ന പുറ്റിങ്ങല്‍; കേരളത്തെ നടുക്കിയ വെടിക്കെട്ടപകടം 

Kerala
  •  a month ago
No Image

പിടിതരാതെ കുതിച്ച് സ്വര്‍ണവില;  ഇന്ന് പവന് 59,000, ഗ്രാമിന് 7,375 

Business
  •  a month ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: രുചിയിടം, കൊച്ചിൻ കഫെ, സ്വാദിടം- രുചിക്കൂട്ടുമായി 12 ഭക്ഷണവിതരണ പന്തലുകൾ

Kerala
  •  a month ago