വിദ്യാര്‍ഥികളെ മനപ്പൂര്‍വ്വം തോല്‍പ്പിക്കുന്നുവെന്ന പരാതികള്‍ നിഷേധിച്ച് യുഎഇ ഡ്രൈവിംഗ് സ്‌കൂളുകള്‍
ദുബൈ: നിരവധി തവണ ടെസ്റ്റ് എടുത്തിട്ടും ഡ്രൈവിംഗ് സ്‌കൂളുകള്‍ വിദ്യാര്‍ഥികളെ മനപ്പൂര്‍വ്വം തോല്‍പ്പിക്കുകയാണെന്ന പരാതികളോട് പ്രതികരിച്ച് യുഎഇ ഡ്രൈവിംഗ് സ്‌കൂളുകള്‍. തങ്ങള്‍ ഒരു വിദ്യാര്‍ഥിയേയും മനപ്പൂര്‍വ്വം തോല്‍പ്പിക്കുന്നില്ലെന്നും മറിച്ച് ആത്മവിശ്വാസവും കഴിവുമുള്ളവര്‍ക്കാണ് ലൈസന്‍സ് ലഭിക്കുന്നതെന്നും അവര്‍ പ്രതികരിച്ചു.
യുഎഇയില്‍ ലൈസന്‍സ് ലഭിക്കാന്‍ ഒരു രെജിസ്റ്റേര്‍ഡ് ഡ്രൈവിംഗ് സ്‌കൂളില്‍ ചേരല്‍ നിര്‍ബന്ധമാണ്. അതിനു ശേഷം 40 മണിക്കൂര്‍ കാലത്തെ ഡ്രൈവിംഗ് കോഴ്‌സുമാണ് ഉണ്ടാവുക. ഇത് പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും നിര്‍ബന്ധമാണ്. എന്നാല്‍ തുടര്‍ച്ചയായി തോല്‍ക്കുന്നത് തങ്ങളെ മാനസികമായും സാമ്പത്തികമായും സമ്മര്‍ദ്ദത്തിലാഴ്ത്തുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. പലരും തങ്ങളുടെ നിരാശ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
ഒന്‍പതു തവണ ടെസ്റ്റില്‍ പരാജയപ്പെട്ട എമിറാത്തി സ്വദേശിനിയായ മഹ എല്‍ മറ്റൊരു ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നും ആദ്യ തവണ തന്നെ ടെസ്റ്റില്‍ വിജയിച്ചതായി പറയുന്നു. ആറു തവണ പരാജയപ്പെട്ട തനിക്ക് മറ്റൊരു സ്‌കൂളിലേക്ക് മാറിയപ്പോള്‍ ആദ്യ ടെസ്റ്റില്‍ തന്നെ വിജയിക്കാനായതായി ദുബൈയില്‍ താമസിക്കുന്ന പ്രവാസിയായ ബിലാല്‍ യാസ്സിര്‍ പറയുന്നു. അതുപോലെ തന്നെ ചില ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പരിശോധകരുമായി ബന്ധമുള്ളതു കാരണം ടെസ്റ്റുകളില്‍ സ്വാധീനിക്കാനാവുന്നതായും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തുന്നു.
വ്യക്തിപരമായ പക്ഷപാതമല്ല, വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് വിദ്യാര്‍ഥികളെ വിലയിരുത്തുന്നതെന്നും വിദ്യാര്‍ഥികള്‍ തോല്‍ക്കുന്നത് തികച്ചും വ്യക്തിപരമാണെന്നും, അവര്‍ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടമാവില്ലെന്ന് ആത്മവിശ്വാസമുള്ളവര്‍ക്കാണ് ലൈസന്‍സ് ലഭിക്കുന്നതെന്നും ഖലീജ് ടൈംസിന് കൊടുത്ത മറുപടിയില്‍ എമിറേറ്റ്‌സ് ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രൈനിംഗ് മാനേജറായ വജാഹത്ത് നൂര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."