പത്താം ക്ലാസുമുതല്‍ ഡിഗ്രി വരെ യോഗ്യത; കേരളത്തിൽ വിവിധ സര്‍ക്കാര്‍ ജോലികള്‍; പരീക്ഷയെഴുതാതെ താല്‍ക്കാലിക നിയമനം
1.ഓഫീസ് അസിസ്റ്റന്റ്
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍ (സാഫ്) ആലപ്പുഴ ജില്ല നോഡല്‍ ഓഫീസില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത.
പ്രായപരിധി
പ്രായം 2024 ജൂലൈ ഏഴിന് 45 വയസ്സ് കവിയരുത്.
ശമ്പളം
പ്രതിമാസ വേതനം 12,000/ രൂപ.
അപേക്ഷ
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ആലപ്പുഴയുടെ കാര്യാലയത്തിലോ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേഖല ഓഫീസിനോട് ചേര്‍ന്നുള്ള സാഫിന്റെ നോഡല്‍ ഓഫീസിലോ നല്‍കണം. അവസാന തീയതി ജൂലൈ 10.
സംശയങ്ങള്‍ക്ക്: 0477 2251103.
2. താല്‍ക്കാലിക നിയമനം
ജില്ലാ പഞ്ചായത്തിന്റെ തെരുവ് നായ പ്രജനന നിയന്ത്രണ പദ്ധതിയിലേക്ക് പടിയൂര്‍ എ ബി സി കേന്ദ്രത്തില്‍ ഡോഗ് ക്യാച്ചര്‍/ ഡോഗ് ഹാന്റ്‌ലര്‍ സേവനം ലഭ്യമാക്കുന്നതിന് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. പരിശീലനം ലഭിച്ചവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെയും തിരിച്ചറിയല്‍ രേഖയുടെയും അസ്സലും പകര്‍പ്പും സഹിതം ജൂലൈ നാലിന് വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. സംശയങ്ങള്‍ക്ക്: 0497 2700267.
3. ഡ്രൈവര്‍ നിയമനം
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേന പദ്ധതിക്ക് കീഴില്‍ ഡ്രൈവര്‍ പോസ്റ്റില്‍ നിയമനം. ഹരിത കര്‍മ്മ സേനയുടെ ഇലക്ട്രിക് ഗുഡ്‌സ് വാഹനം ഓടിക്കുന്നതിന് ഓട്ടോ/ ഫോര്‍ വീലര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 50 വയസ്. എസ്.എസ്.എല്‍.സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി ജൂലൈ 9ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം.
4. കുടുംബശ്രീ നിയമനം
എറണാകുളം ജില്ലയില്‍ കുടുംബശ്രീ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റല്‍ ലെവല്‍ ഐഎഫ്‌സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്രായം 40 വയസില്‍ കൂടരുത്.
കുടുംബശ്രീ/ഓക്‌സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. 3 വര്‍ഷമാണ് ഐഎഫ്‌സി പദ്ധതിയുടെ കാലാവധി. ഈ കാലയളവില്‍ ഓരോ വര്‍ഷവും അപ്രൈസല്‍ നടത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് തുടര്‍ നിയമനം നല്‍കും. കോതമംഗലം, കൂവപ്പടി, മൂവാറ്റുപുഴ, ആലങ്ങാട്, വടവുകോട്, അങ്കമാലി എന്നീ ബ്ലോക്കുകളിലാണ് നിയമനം. അപേക്ഷകര്‍ മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."