വാണിജ്യ സ്ഥാപനങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിക്കാൻ അനുമതിയുമായി ഒമാൻ
മസ്കത്ത്:ഒമാനിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രത്യേക പെർമിറ്റുകൾ കൂടാതെ വിലക്കിഴിവുകളും, ഓഫറുകളും പ്രഖ്യാപിക്കുന്നതിന് അനുമതി നൽകുന്നതായി ഒമാൻ അധികൃതർ അറിയിച്ചു.ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഇത് സംബന്ധിച്ച അറിയിപ്പ് 2024 ജൂലൈ 2-നാണ് നൽകിയത്.
ഏതാനും നിബന്ധനകൾക്ക് വിധേയമായാണ് ഈ അനുമതി നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ഒമാനിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രത്യേക പെർമിറ്റുകൾ കൂടാതെ തന്നെ ഡിസ്‌കൗണ്ടുകളും, ഓഫറുകളും നൽകുന്നതിന് അനുമതി ലഭിക്കുന്നതാണ്:
പരമാവധി 30 ശതമാനം വരെ ഡിസ്‌കൗണ്ടുകൾ നൽകുന്നതിനാണ് അനുമതി.ആഴ്ച തോറും പരമാവധി തുടർച്ചയായി മൂന്ന് ദിവസം വരെയാണ് ഇത്തരം ഡിസ്‌കൗണ്ടുകൾ നൽകുന്നതിന് അനുമതി.ഓരോ സ്ഥാപനനത്തിനും ഒരു മാസത്തിൽ പരമാവധി മൂന്ന് തവണ മാത്രമാണ് ഇത്തരം ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിക്കുന്നതിന് അനുമതി.സ്ഥാപനങ്ങൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് ഒരു മെയിൽ അയച്ച് കൊണ്ട് ഇത്തരം ഡിസ്‌കൗണ്ടുകളും, ഓഫറുകളും പ്രഖ്യാപിക്കാവുന്നതാണ്.പ്രാദേശിക വിപണിയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനും, വിപണിയിലെ മത്സര സാധ്യത ഉയർത്തുന്നതിനും, ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങുന്നതിന് അവസരം ലഭിക്കുന്നതിനുമായാണ് ഈ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."