ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ.., അര്‍ബുദത്തിന് കാരണമാകാം
എനര്‍ജി ഡ്രിങ്കുകള്‍
സോഡകള്‍ പോലുള്ള പാനീയങ്ങളില്‍ ഉയര്‍ന്ന കലോറി അടങ്ങിയതിനാല്‍ ഇത് ശരീര ഭാരം വര്‍ധിപ്പിക്കുന്നതിനു കാരണമാകുന്നു. വന്‍കുടല്‍ കാന്‍സര്‍, കരള്‍ അര്‍ബുദം, മള്‍ട്ടിപ്പിള്‍ മൈലോമ, അന്നനാള കാന്‍സര്‍, എന്‍ഡോമെട്രിയല്‍ കാന്‍സര്‍, സ്തനാര്‍ബുദം എന്നിവയുള്‍പ്പെടെ നിരവധി അര്‍ബുദങ്ങള്‍ക്ക് കാരണമാകുന്നു.
റെഡ് മീറ്റ്
ചുവന്നമാംസമായ റെഡ്മീറ്റ്, വെളുത്തമാംസമായ വൈറ്റ് മീറ്റ് എന്നിങ്ങനെ രണ്ടുതരത്തിലാണ് മാംസങ്ങളുള്ളത്. പശു, പോത്ത്, പോര്‍ക്ക്, ആട് തുടങ്ങിയവയുടേതാണ് ചുവന്ന മാംസം. ഇത് വന്‍കുടല്‍ കാന്‍സറിനുള്ള 12 ശതമാനം സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍. ഇവയില്‍ ഹീം ഇരുമ്പ് അടങ്ങിയതിനാല്‍ ഇത് എന്‍ നൈട്രോസോ സംയുക്തങ്ങളുടെ (എന്‍ഒസി) ഉല്‍പാദനത്തിന് കാരണമാകുന്നു.
എന്‍ഒസികള്‍ കാന്‍സറിനു കാരണമാകുന്ന സംയുക്തങ്ങളാണ്. റെഡ് മീറ്റ് പോഷകസമൃദ്ധമാണെങ്കിലും കരുതലോടെ നിയന്ത്രിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് ദോഷമായി ബാധിക്കും.പ്രോസസ്ഡ് റെഡ് മീറ്റ് അധികം കഴിക്കുന്നവര്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് കോളോറെക്ടറല്‍ കാന്‍സര്‍ എന്ന മലാശയ അര്‍ബുദത്തെയാണ്. പ്രോസസ്്ഡ് റെഡ്മീറ്റിലെ കാര്‍സിനോജനുകളാണ് ഇതിനു കാരണമാകുന്നത്.
ഡീപ് ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍
മീന്‍ വറുത്തത്, ഫ്രഞ്ച്‌ഫ്രൈസ് എന്നിങ്ങനെ എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്‌തെടുക്കുന്ന ഭക്ഷണങ്ങള്‍ പതിവായികഴിക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അക്രിലമൈഡ് എന്ന പദാര്‍ഥം ഭക്ഷണങ്ങള്‍ ആഴത്തില്‍ വറുക്കുമ്പോള്‍ വലിയ അളവില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. പ്രത്യേകിച്ച് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഉരുളക്കിഴങ്ങ് പോലുള്ളവ. അക്രിലമൈഡ് എന്ന പദാര്‍ഥം മനുഷ്യര്യല്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.
ടിന്നിലടച്ച ഭക്ഷണങ്ങള്‍
ടിന്നിലടച്ച ഭക്ഷണങ്ങളില്‍ ബിസ്‌ഫെനോള്‍ എ(ബിപിഎ) എന്ന പദാര്‍ഥം അടങ്ങാന്‍ സാധ്യതയുണ്ട്. ഭക്ഷണംസൂക്ഷിക്കുന്ന ടിന്‍ ലൈന്‍ ചെയ്യാനാണ് ഈ രാസവസ്തു ഉപയോഗിക്കുന്നത്. ഇത് സ്തനാര്‍ബുദത്തിനും മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
സംസ്‌കരിച്ച മാംസങ്ങള്‍
സംസ്‌കരിച്ച മാംസങ്ങളില്‍ നൈട്രൈറ്റുകള്‍ അല്ലെങ്കില്‍ നൈട്രേറ്റുകള്‍ പോലുള്ള പ്രിസര്‍വേറ്റീവുകള്‍ ധാരാളമായി ചേര്‍ക്കുന്നുണ്ട്. എന്‍ നൈട്രോസോ സംയുക്തങ്ങള്(എന്‍ഒസി) പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രാ കാര്‍ബണുകള്‍ (പിഎഎച്ച്) തുടങ്ങിയ കാര്‍സിനോജെനിക് രാസവസ്തുക്കളുടെ ഉല്‍പാദനത്തിന് ഇതു കാരണമാകും. സംസ്‌കരിച്ച മാംസം സ്ഥിരമായി കഴിക്കുന്നത് വയറ്റിലെ കാന്‍സര്‍, വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത എന്നിവ വര്‍ധിപ്പിക്കുന്നു.
മദ്യം
അമിതമായ മദ്യപാനവും സ്ഥിരമായ മദ്യപാനവും കരള്‍ കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍, തൊണ്ടയിലെ കാന്‍സര്‍, അന്നനാളത്തിലെ കാന്‍സര്‍ എന്നിവയ്ക്ക് സാധ്യതു കൂട്ടുന്നു. മദ്യം അസറ്റാല്‍ഡിഹൈഡ് എന്ന രാസ സംയുക്തമായി വിഘടിക്കുന്നു. അസെറ്റാല്‍ഡിഹൈഡ് ഡിഎന്‍എയെ നശിപ്പിക്കാന്‍ കഴിവുള്ള അര്‍ബുദകാരിയും വിഷരാസവുമാണ്.
ഉണക്കമീന്‍
ഉണക്കമീന്‍ പ്രിസര്‍വ് ചെയ്യുന്ന പ്രക്രിയയില്‍ നൈട്രോസാമൈന്‍, എന്‍-നൈട്രോസോഡിമെത്തിലാമൈന്‍ എന്നീ സംയുക്തങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. ഇവ നാസോഫറിംഗല്‍ ആമാശയ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."