ആശുപത്രി ജനറേറ്ററില്‍ നിന്നും പുക; തൊട്ടടുത്ത സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാഞ്ഞങ്ങാട്: സ്‌കൂളിന് സമീപത്തെ ആശുപത്രിയില്‍ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ട വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്ററില്‍നിന്നാണ് പുക ഉയര്‍ന്നത്. ആശുപത്രിക്ക് അടുത്തായാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. കറണ്ട് പോയപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതോടെ പുക ഉയരുകയായിരുന്നു. ജനറേറ്ററിന്റെ പുക കുഴലിന്റെ ഉയരം കുറവായതാണ് സ്‌കൂളിലേക്ക് പുക പടരാന്‍ കാരണമായത്.
സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഉടനടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."