സോഷ്യൽ മീഡിയയിൽ മൂന്ന് വിവരങ്ങൾ പങ്കിടരുതെന്ന് യുഎഇ ഗവൺമെന്റ് സൈബർ സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്
ദുബൈ: വിലാസം, ഫോൺനമ്പർ, സാമ്പത്തിക വിവരങ്ങൾ എന്നിങ്ങനെയുള്ള സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ പൊതുഫോറങ്ങൾ വഴിയോ സോഷ്യൽ മീഡിയ വഴിയോ പങ്കിടുന്നതിനെതിരെ യുഎഇ ഗവൺമെന്റ് സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി.
രഹസ്യാത്മക ഡാറ്റ പങ്കിടുന്നതിന് സുരക്ഷിത ചാനലുകൾ ഉപയോഗിക്കണം. വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ ഉൾപ്പെടുന്ന ഇടപാടുകൾ നടത്താൻ പൊതു നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ലംഘനങ്ങളിലേക്ക് നയിക്കുന്നുവെന്ന് അറിയിപ്പിൽ വ്യക്തമാക്കി.
ഇന്റർനെറ്റിലൂടെ ഉള്ളടക്കം പങ്കിടുന്നവർ നിരവധി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ആന്റി വൈറസ് പ്രോഗ്രാം നിരന്തരം അപ്ഡേറ്റ് ചെയ്യുക, ഓപ്പറേറ്റിംഗ് സിസ്റ്റവും എല്ലാ പ്രോഗ്രാമുകളും ഓട്ടോമാറ്റിക് അപ്ഡേറ്റുകൾ സജീവമാക്കുക, സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക, വിശ്വസനീയമല്ലാത്ത അറ്റാച്ച്മെന്റുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക ഉൾപ്പെടെ ഒരു കൂട്ടം ടിപ്പുകൾ കൗൺസിൽ വ്യക്തമാക്കി.
സെൻസിറ്റീവ് വിവരങ്ങൾ സംരക്ഷിക്കുക, സ്വകാര്യത നിലനിർത്തുക, പ്രശസ്തി സംരക്ഷിക്കുക, സാമ്പത്തിക നഷ്ടം തടയുക തുടങ്ങിയവക്കാണ്സുരക്ഷിതമായ ഉള്ളടക്കംപങ്കിടുന്നതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നതെന്നും കൗൺസിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."