HOME
DETAILS

10 ലക്ഷം യാത്രക്കാര്‍ റെക്കോഡ് നേട്ടവുമായി 'ഓണ്‍ ഡിമാന്‍ഡ് ബസ് സര്‍വിസ്' 2024ല്‍ 400,000 ട്രിപ്പുകള്‍ ലക്ഷ്യം

  
Web Desk
July 05 2024 | 11:07 AM

on demand bus service abudabi

അബൂദബി: 2020ല്‍ അബൂദബി ലിങ്കിന്റെ 'ഓണ്‍ ഡിമാന്‍ഡ് ബസ് സര്‍വിസ്' തുടക്കം കുറിച്ച് ഇതു വരെയായി 10 ലക്ഷം യാത്രക്കാര്‍ക്ക് പ്രയോജനപ്പെട്ടെന്ന നിര്‍ണായക നേട്ടം സ്വന്തമാക്കി അബൂദബി മൊബിലിറ്റി. നടക്കാനുള്ള ദൂരവും കാത്തിരിപ്പ് സമയവും കുറച്ച് സന്ദര്‍ശകരെയും താമസക്കാരെയും തങ്ങളുടെ യാത്രകള്‍ക്കായി പൊതുഗതാഗതം ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന സേവനമാണ് ഓണ്‍ ഡിമാന്‍ഡ് സര്‍വിസ്. 
2023ല്‍ അബൂദബി ലിങ്ക് സേവനത്തിന്റെ പ്രയോജനം ലഭിച്ച മൊത്തം യാത്രക്കാരുടെ ട്രിപ്പുകള്‍ 367,000 ആണെന്ന് അബൂദബി മൊബിലിറ്റി അധികൃതര്‍ അറിയിച്ചു. കൂടാതെ, അബൂദബി ലിങ്ക് ആപ്ലികേഷന്‍  27,000 തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടുവെന്നും അധികൃതര്‍ പറഞ്ഞു.
 
യുനൈറ്റഡ് ട്രാന്‍സ്, വയ എന്നിവയുടെ പങ്കാളിത്തത്തോടെ ഓണ്‍ ഡിമാന്‍ഡ് ബസ് സര്‍വിസ് ഘട്ടം ഘട്ടമായി മെച്ചപ്പെടുത്തി. ഇതേത്തുടര്‍ന്ന്, സേവന നിലവാരം വര്‍ധിക്കുകയും അതിന്റെ വ്യാപ്തി വര്‍ധിക്കുകയും സ്മാര്‍ട് ആപ്ലികേഷന്‍ വികസിതമാവുകയും ചെയ്തു. ഈ ശ്രമങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കി കാത്തിരിപ്പ് സമയം കുറയ്ക്കുകയും പൊതു വാഹന ഉപയോഗം കൂട്ടുകയും ചെയ്തു. 

ഇത്തരമൊരു സുപ്രധാന നാഴികക്കല്ല് ആഘോഷിക്കാനാകുന്നതില്‍ അഭിമാനമുണ്ടെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട് സെന്റര്‍ ഡയരക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മര്‍സൂഖി പറഞ്ഞു. വര്‍ധിച്ചു വരുന്ന ഉപയോക്താക്കള്‍ക്ക് തടസമില്ലാത്തതും വിശ്വസനീയവുമായ ഗതാഗത അനുഭവം ഉറപ്പാക്കാന്‍ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍, അല്‍ഗോരിതങ്ങള്‍, തത്സമയ ട്രാക്കിങ് സാങ്കേതിക വിദ്യകള്‍ എന്നിവ ഉപയോഗിച്ച് സേവനം തുടര്‍ച്ചയായി വികസിപ്പിക്കാനുള്ള പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷം അബൂദബി മൊബിലിറ്റി എമിറേറ്റിലെയും പ്രാന്തപ്രദേശങ്ങളിലെയും ഓണ്‍ ഡിമാന്‍ഡ് ബസ് സര്‍വിസിലും റൂട്ടുകളിലും നിരവധി മെച്ചപ്പെടുത്തലുകളും ക്രമീകരണങ്ങളും നടപ്പാക്കിയിട്ടുണ്ട്. അധിക മേഖലകളിലേക്ക് അതിന്റെ വ്യാപനമുണ്ടാക്കുകയും ചെയ്തു. ഈ വിപുലീകരണം കൂടുതല്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിവിധ റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കും സേവന സൗകര്യങ്ങള്‍ക്കുമിടയില്‍ തടസ്സമില്ലാതെ യാത്ര അനുവദിച്ചു. 

ഓണ്‍ ഡിമാന്‍ഡ് ബസ് സര്‍വിസ് ട്രിപ്പുകളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണുണ്ടായത്. 2020ലെ 50,000 ട്രിപ്പുകളില്‍ നിന്ന് 2023ല്‍ 300,000 ട്രിപ്പുകളായി വര്‍ധിച്ചു. ഈ വര്‍ഷം 400,000 ട്രിപ്പുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ഓണ്‍ ഡിമാന്‍ഡ് മുഖേന 80% റിക്വസ്റ്റുകള്‍ നിറവേറ്റാനായി ബസുകള്‍ 4 ദശലക്ഷം കിലോ മീറ്ററിലധികം സഞ്ചരിച്ചു. ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന വയ സേവനങ്ങളുടെ ഏറ്റവും മികച്ച 15 ശതമാനത്തില്‍ ഈ സേവനം സ്ഥാനം നേടിയിട്ടുണ്ട്. 

ഓണ്‍ ഡിമാന്‍ഡ് ബസ് സര്‍വിസ് പ്രവര്‍ത്തിക്കുന്ന തത്ത്വം, ജനങ്ങളെ അവരുടെ നിലവിലെ സ്ഥലങ്ങളില്‍ നിന്നും നിര്‍ദിഷ്ട പ്രദേശങ്ങളില്‍ അവരാഗ്രഹിക്കുന്ന ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള അഭ്യര്‍ഥന പ്രകാരം ഒരു ബസ് നല്‍കുക എന്ന നിലയിലാണ്. 
എമിറേറ്റിലുടനീളമുള്ള സ്മാര്‍ട് ആപ്ലികേഷനിലൂടെ 'ഫസ്റ്റ് ആന്റ് ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി സൊല്യൂഷ'ന്റെ ഭാഗമായ ഈ സര്‍വിസിന് നിശ്ചിത പ്രദേശങ്ങളില്‍ ആവശ്യാനുസരണം ചെറിയ ബസുകളെ ഉപയോഗിക്കുന്നു. ആപ്പിള്‍ സ്റ്റോറിലെയും ഗൂഗ്ള്‍ പ്ലേയിലെയും അബൂദബി ലിങ്ക് ആപ്പ് വഴി ഈ സേവനം നേടാനാകും. അബൂദബി ലിങ്ക് ബസുകള്‍ ദിവസവും രാവിലെ 6 മുതല്‍ രാത്രി 11 വരെ സഞ്ചരിക്കുന്നു. യാസ് ദ്വീപ്, ഖലീഫ സിറ്റി, സഅദിയാത് ദ്വീപ്, അല്‍ ഷഹാമ തുടങ്ങിയ പ്രദേശങ്ങളില്‍ ഹാഫിലാത് കാര്‍ഡ് ഉപയോഗിച്ച് 2 ദിര്‍ഹമിന് ഈ സര്‍വിസ് ലഭ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  6 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  6 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  6 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  8 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  10 hours ago