ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
കൊച്ചി: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് ക്രമീകരണവും ഉണ്ടാവും.
രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഷണ്‍മുഖം റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, ഡി.എച്ച് റോഡ്, എം.ജി റോഡ് ജോസ് ജങ്ഷന്‍ മുതല്‍ തേവര ജങ്ഷന്‍ വാത്തുരുത്തി റയില്‍വെ ഗേറ്റ്, ബി.ഒ.ടി ഈസ്റ്റ് ജംഗ്ഷന്‍ വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഈ റോഡുകളില്‍ രാവിലെ മുതല്‍ ഉച്ചയ്ക്ക് 1.30 വരെ പാര്‍ക്കിങും അനുവദിക്കില്ല. ഏതെങ്കിലും വാഹനം പാര്‍ക്ക് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പൊലിസ് റിക്കവറി വാഹനം ഉപയോഗിച്ച് നിക്കം ചെയ്യും.
മേനക വഴി പശ്ചിമ കൊച്ചിയിലേക്ക് പോകേണ്ട പ്രൈവറ്റ് ബസുകള്‍ ഉള്‍പ്പെടെയുളള എല്ലാ വാഹനങ്ങളും കച്ചേരിപ്പടിയില്‍ നിന്നും തിരിഞ്ഞ് ചിറ്റൂര്‍ റോഡ്, എസ്.എ റോഡ്, വൈറ്റില കുണ്ടന്നൂര്‍ വഴി പോകേണ്ടതാണ്. പശ്ചിമകൊച്ചിയില്‍ നിന്നും ജെട്ടി മേനക ഭാഗത്തേക്ക് വരേണ്ട പ്രൈവറ്റ് ബസുകള്‍ ഉള്‍പ്പെടെയുളള എല്ലാ വാഹനങ്ങളും ബി.ഒ.ടി ജങ്ഷനില്‍ നിന്നും കുണ്ടന്നൂര്‍, വൈറ്റില, എസ്.എ റോഡ്, കലൂര്‍ കതൃക്കടവ് റോഡ് വഴി പോകണം.
വി.വി.ഐ.പി കടന്നു പോകുന്ന എല്ലാ പ്രധാന റോഡുകളിലേക്കുമുളള ബൈറോഡുകള്‍ ഉദ്ദേശം 20 മിനിറ്റ് മുമ്പേ ബ്ലോക്ക് ചെയ്യും. ഗതാഗത നിയന്ത്രണമുളള സമയത്ത് മേല്‍പ്പറഞ്ഞ സമയങ്ങളില്‍ വളരെ അത്യാവശ്യ യാത്രകള്‍ മാത്രം ചെയ്യുന്നതിലൂടെ പൊതുജനങ്ങള്‍ക്കുളള അസൗകര്യം ലഘൂകരിക്കാന്‍ കഴിയുമെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു. ട്രാഫിക് നിയന്ത്രണമുളള റോഡുകളില്‍ അത്യാവശ്യ സര്‍വീസുകളായ ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ കടന്നു പോകുന്നതിന് പൊലിസ് സഹായം നല്‍കും.
ഈ റോഡുകളില്‍ കണ്ടെയ്‌നര്‍ ലോറികളോ, മറ്റ് ഹെവി, മീഡിയം ലോറികളോ ഗതാഗതം നടത്തുന്നതിന് അനുവദിക്കുന്നതല്ല. സെന്റ് തെരേസാസ് കോളജില്‍ വി.വി.ഐ.പി പങ്കെടുക്കുന്ന ചടങ്ങില്‍ സംബന്ധിക്കുവാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും മൊബൈല്‍ ഫോണ്‍ ഒഴിവാക്കേണ്ടതാണ്. മൊബൈല്‍ ഫോണുമായി വരുന്നവര്‍ക്ക് ഹാളിനകത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."