സമയം തീരുന്നു! കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ പ്രൊജക്ട് അസിസ്റ്റന്റ്; മാസ ശമ്പളം 40,000; ജൂലൈ 17 വരെ അവസരം
കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ 64 പ്രൊജക്ട് അസിസ്റ്റന്റ് പോസ്റ്റുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 17 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 3 വര്‍ഷത്തേക്കാണ് കരാര്‍ നിയമനമാണ് നടക്കുന്നത്.
ഒഴിവുള്ള തസ്തികകള്‍
മെക്കാനിക്കല്‍ 38 ഒഴിവ്
ഇലക്ട്രിക്കല്‍ 10 ഒഴിവ്
സിവില്‍ 8 ഒഴിവ്
ഇന്‍സ്ട്രുമെന്റേഷന്‍ 1 ഒഴിവ്
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത
മെക്കാനിക്കല്‍: മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം.
ഇലക്ട്രിക്കല്‍ : ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം
ഇലക്ട്രോണിക്‌സ് : ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് ബിരുദം.
സിവില്‍: സിവില്‍ എഞ്ചിനീയറിങ് ബിരുദം.
ഇന്‍സ്ട്രുമെന്റേഷന്‍: ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്.
ഐ.ടി: കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടിയില്‍ എഞ്ചിനീയറിങ് ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഐടിയില്‍ പിജി.
ഇതിന് പുറമെ അപേക്ഷകര്‍ക്ക് രണ്ട് വര്‍ഷത്തെ ജോലി പരിചയവും ആവശ്യമാണ്.
പ്രായം
ഉദ്യോഗാര്‍ഥികള്‍ 1994 ജൂലൈ 18ന് ശേഷം ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്.
ഓണ്‍ലൈന്‍ ടെസ്റ്റ്, അഭിമുഖം, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആദ്യ വര്‍ഷം 37,000 രൂപ, രണ്ടാം വര്‍ഷം 38,000 രൂപ, മൂന്നാം വര്‍ഷം 40,000 രൂപ എന്നിങ്ങനെയാണ് മാസ ശമ്പളം ലഭിക്കുക. അധിക ജോലികള്‍ക്ക് പ്രതിമാസം 3000 രൂപ കൂടി ലഭിക്കും.
അപേക്ഷ
700 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടിക്കാർക്ക് ഫീസില്ല. ഉദ്യോഗാര്‍ഥികള്‍ക്ക് www.cochinshipyard.in/careers സന്ദര്‍ശിച്ച് വിജ്ഞാപനവും, അപേക്ഷ നടപടികളുമറിയാം.
project assistant in kochin shipyard apply before july 17
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."