ആകര്‍ഷകമായ രീതിയില്‍ എങ്ങനെ വീടൊരുക്കി വയ്ക്കാം - ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം
അതിഥികള്‍ വരുമ്പോള്‍ മാത്രമാണ് അധികപേരും വീടൊരുക്കാന്‍ ഓടിനടക്കുക. എല്ലാ ദിവസവും വീട് വൃത്തിയാക്കുന്നതും ദിനചര്യയുടെ ഭാഗമാക്കിയാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ വൃത്തിയോടെ കൊണ്ടു നടക്കാന്‍ പറ്റും.
നമ്മുടെ വീട്ടിലേക്ക് വരുന്നവര്‍ പ്രത്യേകിച്ച് അതിഥികളോ നമ്മുടെ സുഹൃത്തുക്കളോ ആരുമാവട്ടെ അവര്‍ കയറിവരുമ്പോള്‍ തന്നെ നമ്മുടെ വീടുകാണുമ്പോള്‍ ആദ്യമതിപ്പ് വിലയിരുത്തുന്നു. വീടിന്റെ പ്രവേശന കവാടം മുതല്‍ ബാക്കിയുള്ളവ വരെ . ആദ്യമായി അവരുടെ ശ്രദ്ധയിലെത്തുന്നത് ശുചിത്വം തന്നെയാണ്.
വൃത്തികാണുമ്പോള്‍ തന്നെ അവര്‍ മനസിലാക്കുന്നു നമ്മള്‍ എന്തുമാത്രം കരുതലാണ് വീടിന് നല്‍കിയിരിക്കുന്നതെന്ന്. വൃത്തിയുള്ള തറയും പൊടിയില്ലാത്ത പ്രതലങ്ങളും വീടിന് അത്യാവശ്യമാണ്. ഇതിനായി പതിവായി ക്ലീന്‍ ചെയ്യാനും തുടച്ചുവൃത്തിയാക്കാനും ശ്രദ്ധിക്കുക.
അതുപോലെ വീടിന്റെ ഗന്ധം. ഇതും അതിഥികള്‍ ശ്രദ്ധിക്കുന്ന മറ്റൊരു പ്രധാന കാര്യമാണ്. വീടിന്റെ നല്ല മണം അതിഥികള്‍ക്ക് സുഖകരമാക്കും. സുഖകരമല്ലാത്ത ദുര്‍ഗന്ധം ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കണം. ഇതിനായി പൂക്കള്‍ പോലെയുള്ള നേരിയ മണമുള്ള എയര്‍ ഫ്രെഷനര്‍ അല്ലെങ്കില്‍ പ്രകൃതിദത്ത സുഗന്ധങ്ങള്‍ എന്നിവ ഉപയോഗിക്കുക.
വീടിന്റെ ഭംഗിക്ക് ലൈറ്റിങ് പ്രധാന പങ്ക് വഹിക്കുന്നു. തെളിച്ചമുള്ള, സ്വാഭാവിക വെളിച്ചം സ്വാഗതമോതുന്ന ഘടകം തന്നെയാണ്. കൂടുതല്‍ വെളിച്ചം കടക്കുന്നതിന് ജനലുകള്‍ വൃത്തിയായി സൂക്ഷിക്കുക. അതുപോലെ വീടിന്റെ ഇരുണ്ട ഭാഗങ്ങള്‍ തെളിച്ചമുള്ളതാക്കാന്‍ വിളക്കുകളും ഓവര്‍ഹെഡ് ലൈറ്റുകളും ഉപയോഗിക്കുന്നതും നല്ലതാണ്.
വീട് അലങ്കരിച്ചു വയ്ക്കുന്നത് അവരുടെ വ്യക്തിത്വത്തെ കാണിക്കുന്നു. വീട്ടിലെ അലങ്കാരങ്ങള്‍ അതിഥികള്‍ പ്രത്യേകം ശ്രദ്ധിക്കുന്ന കാര്യമാണ്. വീടിന് അനുയോജ്യമായ അലങ്കാരവസ്തുക്കള്‍ തിരഞ്ഞെടുക്കുക, എന്നാല്‍ അലങ്കോലമാവുകയും ചെയ്യരുത്. ലളിതവും അര്‍ത്ഥവത്തുമായ അലങ്കാരങ്ങളാണ് വീടിന് മോടി കൂട്ടുക.
ഫര്‍ണിച്ചറുകള്‍ ക്രമീകരിച്ചിരിക്കുന്ന രീതി നമ്മുടെ വീട് എത്ര വിശാലമാണെന്നതിനെ സ്വാധീക്കുന്നു. വീട്ടിനുള്ളിലൂടെ വേഗത്തില്‍ നടക്കാന്‍ ആവുന്ന തരത്തില്‍ വേണം ഫര്‍ണിച്ചറുകള്‍ ക്രമീകരിക്കേണ്ടത്. ഫര്‍ണിച്ചറുകള്‍ വഴി തടയുന്നത് ഒഴിവാക്കുക. ഇത്തരത്തിലുള്ള ഫര്‍ണിച്ചര്‍ ക്രമീകരണം വീടിനെ തുറന്നതും ഭംഗിയുമുള്ളതാക്കുന്നു.
വീട്ടിലെ താപനില സുഖസൗകര്യങ്ങളെ ബാധിക്കുന്നതാണ്. വീട്ടിലെ താപനില കൂടിയ ചൂടോ തണുപ്പോ അല്ലെന്ന് ഉറപ്പാക്കുക. അതിഥികള്‍ എത്തുന്നതിന് മുമ്പ് സുഖപ്രദമായ രീതിയിലേക്ക് തെര്‍മോസ്റ്റാറ്റ് ക്രമീകരിച്ചു വയ്ക്കുക.
കുടുംബ ഫോട്ടോകളും കലാസൃഷ്ടികളും സുവനീറുകളുമൊക്കെ വീടിന് ഊഷ്മളത നല്‍കുന്നു. ഇത്തരം വസ്തുക്കള്‍ നിങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചും നിങ്ങള്‍ ആരാണെന്നത് സംബന്ധിച്ച് ഒരു ധാരണവരുത്തുന്നു. ഇതിലൂടെ അതിഥികള്‍ക്ക് വീടുമായും വീട്ടുകാരുമായും കൂടുതല്‍ ബന്ധമുള്ളതായി തോന്നുന്നതാണ്.
അലങ്കോലപ്പെട്ട ഒരു വീട് അതിഥികളില്‍ മോശം പ്രതീതി ഉളവാക്കുന്നതാണ്. സാധനങ്ങള്‍ ചിട്ടയോടെ സൂക്ഷിക്കുകയും വാരിവലിച്ചിടാതിരിക്കാന്‍ സ്റ്റോറേജ് സൊല്യൂഷനുകള്‍ ഉപയോഗിക്കുക യും ചെയ്യുക.
നിങ്ങളുടെ വീടിന്റെ പുറംഭാഗവും പ്രധാനം തന്നെയാണ്. നന്നായി പരിപാലിക്കുന്ന പൂന്തോട്ടമോ നടുമുറ്റമോ ഒരു നല്ല മതിപ്പ് സൃഷ്ടിക്കുന്നു. പുല്‍ത്തകിടി കൃത്യമായി വെട്ടിക്കൊടുക്കുക, കുറ്റിക്കാടുകള്‍ ട്രിം ചെയ്യുക, മാലിന്യങ്ങളും ചപ്പുചവറുകളും പതിവായി നീക്കം ചെയ്യുകയും ചെയ്യാം.
നിങ്ങളുടെ വീട്ടിലെ ബഹളങ്ങള്‍ ശ്രദ്ധിക്കുക. അതിഥികള്‍ക്ക് ശല്യമാകുന്നത തരത്തിലുള്ള വലിയ ശബ്ദങ്ങള്‍ ഒഴിവാക്കുക. മൃദുലമായ പശ്ചാത്തല സംഗീതമുണ്ടെങ്കില്‍ അത് ആസ്വാദ്യകരമാകും.
അതിഥികളില്‍ നല്ല മതിപ്പുളവാക്കാന്‍ വൃത്തിയുള്ള ബാത്ത്റൂം അത്യാവശ്യമാണ്. സോപ്പ്, ടവ്വലുകള്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. സിങ്കുകള്‍, ടോയ്‌ലറ്റുകള്‍, കണ്ണാടികള്‍ എന്നിവ പതിവായി വൃത്തിയാക്കിവയ്ക്കുക.
അടുക്കള വീടിന്റെ മുഖ്യ കേന്ദ്രമാണ്. അത് ചിട്ടയായും വൃത്തിയായും സൂക്ഷിക്കുക. മോഡേണ്‍ ശൈലിക്കായുള്ള കൗണ്ടര്‍ടോപ്പുകളും വീട്ടുപകരണങ്ങളും പതിവായി വൃത്തിയാക്കിവയ്ക്കുന്നത് ശീലമാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."