സഊദിയില്‍ വന്ധ്യത ചികിത്സയുടെ പേരില്‍ തട്ടിപ്പ്; വ്യാജ ഡോക്ടര്‍ പിടിയില്‍
ജിദ്ദ:സഊദിയിലെ ജിദ്ദയിൽ വന്ധ്യത, മാനസിക രോഗങ്ങള്‍ എന്നിവ ചികിത്സിക്കുമെന്ന വ്യാജ അവകാശവാദവുമായി ദുര്‍ബലരായ രോഗികളെ മുതലെടുത്തിരുന്ന അനധികൃത ക്ലിനിക്കിനെതിരേ നടപടിയെടുത്ത് ആരോഗ്യ മന്ത്രാലയം. മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച്, ക്ലിനിക്ക് നടത്തിയിരുന്ന വ്യാജ ഡോക്ടറെ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു. കരാര്‍ ഓഫീസ് എന്ന വ്യാജേന ജിദ്ദയിലെ ലൈസന്‍സില്ലാത്ത കെട്ടിടത്തിലാണ് പ്രതികള്‍ അനധികൃത ക്ലിനിക്ക് നടത്തികൊണ്ടിരുന്നത്.
പോലിസ് അറസ്റ്റ് ചെയ്ത വ്യാജ ഡോക്ടർക്കെതിരെ ആരോഗ്യ തൊഴില്‍ നിയമത്തിലെയും അസിസ്റ്റഡ് റീപ്രൊഡക്ഷന്‍, ഭ്രൂണങ്ങള്‍, വന്ധ്യതാ ചികിത്സ എന്നിവ സംബന്ധിച്ച നിയമങ്ങളിലെയും വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷം വരെ തടവും അരലക്ഷം സഊദി റിയാല്‍ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് വ്യാജ ഡോക്ടർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വ്യാജ ഡോക്ടര്‍ക്കു പുറമെ, നിയമവിരുദ്ധ ക്ലിനിക്ക് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ഉടമക്കെതിരേയും പോലിസ് കേസെടുത്തു. ക്ലിനിക്കിന്റെ നടത്തിപ്പില്‍ ഉള്‍പ്പെട്ട മറ്റുള്ളരെ കണ്ടെത്താനുള്ള അന്വേഷങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്നും ലൈസന്‍സുള്ള ഡോക്ടർമാരിൽ നിന്നും ക്ലിനിക്കിൽ നിന്നും മാത്രം ആരോഗ്യ സേവനങ്ങള്‍ തേടണമെന്നും മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അറിയിപ്പ് നൽകി. ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദയിൽ പെട്ടാൽ 937 എന്ന നമ്പറില്‍ ഹെല്‍ത്ത് കോള്‍ സെന്റലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."