HOME
DETAILS

മരണം പെയ്യാത്ത പുലരികളിലേക്ക് മിഴി തുറക്കാന്‍ ഗസ്സ; വെടിനിര്‍ത്തല്‍ ചട്ടക്കൂടുകള്‍ക്ക് അംഗീകാരം, നടക്കുന്നത് സമ്പൂര്‍ണ വെടിനിര്‍ത്തലിലേക്കുള്ള നീക്കങ്ങള്‍

  
Farzana
July 12 2024 | 04:07 AM

Ceasefire deal 'within reach,' US official says, which includes interim gov't in Gaza

ഗസ്സ സിറ്റി: ഒടുവില്‍ മരണം പെയ്യാത്ത പുലരികളിലേക്കും സമാധാനത്തിന്റെ നിദ്രകളിലേക്കും പ്രതീക്ഷയോടെ ഗസ്സ. ഫലസ്തീനിലെ കടന്നുകയറ്റം ഒമ്പത് മാസം പിന്നിടുമ്പോള്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കുള്ള ചട്ടക്കൂടുകള്‍ ഹമാസും ഇസ്‌റാഈലും അംഗീകരിച്ചതായി റിപ്പോര്‍ട്ട്. യു.എസ് അധികൃതരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. ഉടമ്പടിയുടെ രണ്ടാംഘട്ടത്തില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ പിന്തുണയുള്ള ഭരണകൂടം ഗസ്സയില്‍ വരുന്നതു സംബന്ധിച്ചും ധാരണയായതായും വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എല്ലാ ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കുന്നതിന് പകരമായി തടവിലുള്ള സൈനികരെ വിട്ടുകൊടുക്കാനും ഹമാസ് സന്നദ്ധത അറിയിച്ചു. ബന്ദി മോചനവും തടവുകാരുടെ കൈമാറ്റവും സംബന്ധിച്ച ഉടമ്പടികള്‍ എങ്ങിനെ നടപ്പാക്കാമെന്ന കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.


മെയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ തുടര്‍ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ ഫോര്‍മുല ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചതായി ബൈഡന്‍ പറഞ്ഞിരുന്നു.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ആണ് ചര്‍ച്ച പുരോഗമിക്കുന്നത്. ദോഹ, വാഷിങ്ടണ്‍, കെയ്‌റോ എന്നിവകേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ ഹമാസ്, ഇസ്‌റാഈല്‍, യു.എസ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
ചര്‍ച്ചകളുടെ ഭാഗമായി ഇസ്‌റാഈല്‍ യുദ്ധകാര്യമന്ത്രി യോവ് ഗാലന്റ് പശ്ചിമേഷ്യന്‍കാര്യ യു.എസ് മേധാവി ബ്രെട്ട് മാക് ഗര്‍ക്കുമായി കൂടിക്കാഴ്ച നടത്തി. വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ പുരോഗതി ഇരുനേതാക്കളും ചര്‍ച്ചചെയ്തതായി ഇരുവരുടെയും ഓഫിസ് അറിയിച്ചു. ചര്‍ച്ചകളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ മധ്യസ്ഥര്‍ കൈമാറിയിട്ടില്ലെന്ന് ഹമാസ് വെളിപ്പെടുത്തി. നേരത്തെയുള്ള മധ്യസ്ഥചര്‍ച്ചകളുടെ ഘട്ടങ്ങളിലേത് പോലെ ഇത്തവണയും ചര്‍ച്ചകളും മധ്യസ്ഥനീക്കങ്ങളും സയണിസ്റ്റുകള്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണ്. എന്നാല്‍ ഇത് ഞങ്ങളുടെ പ്രതിരോധത്തെ തളര്‍ത്തില്ലെന്നും ഹമാസ് അറിയിച്ചു.

വെടിനിര്‍ത്തല്‍ പദ്ധതിയുടെ മൂന്ന് ഘട്ടങ്ങള്‍
ഒന്നാംഘട്ടം: ആറാഴ്ചത്തെ വെടിനിര്‍ത്തല്‍. ഫലസ്തീനി തടവുകാര്‍ക്ക് പകരമായി ഏതാനും ബന്ദികളെ മോചിപ്പിക്കല്‍.
രണ്ടാംഘട്ടം: യുദ്ധത്തിന് സമ്പൂര്‍ണ അന്ത്യംകുറിക്കലും എല്ലാ തടവുകാരെയും കൈമാറലും.
മൂന്നാംഘട്ടം: ഗസ്സയുടെ പുനനിര്‍മാണം. ബാക്കിയുള്ള ബന്ദികളെയും മോചിപ്പിക്കല്‍.

ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍
-ആദ്യഘട്ടത്തില്‍ ഇസ്‌റാഈല്‍ ജയിലുകളില്‍നിന്ന് ഫലസ്തീനികളെ മോചിപ്പിക്കല്‍.
-ഈജിപ്തില്‍നിന്ന് റഫായിലേക്ക് ഹമാസ് ആയുധങ്ങള്‍ കടത്തുമെന്ന് ഇസ്‌റാഈലിന്റെ ആശങ്ക.
-താല്‍ക്കാലിക വിരാമത്തില്‍നിന്ന് സമ്പൂര്‍ണ വെടിനിര്‍ത്തലിലേക്ക്
(ഹമാസിനെ നശിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചയിലില്ലാത്ത ഒരു കരാര്‍ നെതന്യാഹു തന്റെ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്)

വെടിനിര്‍ത്തലിനു ശേഷം ഐക്യ സര്‍ക്കാര്‍: മുഹമ്മദ് മുസ്തഫ

റാമല്ല: വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാല്‍ അതോടുകൂടി ഫലസ്തീനില്‍ ഉടന്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഫലസ്തീന്‍ അതോരിറ്റി പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ ആവശ്യപ്പെട്ടു. ആക്രമണത്തിന് അറുതിവന്നതിന് പിറ്റേന്ന് തന്നെ ഫലസ്തീന്‍ ഏകീകൃത സര്‍ക്കാരിന് കീഴില്‍വരണം. ഒരൊറ്റ ടീമായി ഫലസ്തീന്റെ വികസനത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. റാമല്ലയില്‍ യു.എന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മുഹമ്മദ് മുസ്തഫ ഇക്കാര്യം പറഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago