HOME
DETAILS

വിജയം വരെ ഗസ്സയില്‍ യുദ്ധം തുടരുമെന്ന് നെതന്യാഹു; കൂക്കി വിളിച്ച് സദസ്സ്; സംഭവം സൈനിക ചടങ്ങിനിടെ

  
Web Desk
July 12 2024 | 08:07 AM

Netanyahu says will continue fighting in Gaza until victory


വിജയം വരെ ഗസ്സയില്‍ യുദ്ധം തുടരുമെന്ന് നെതന്യാഹു; കൂക്കി വിളിച്ച് സദസ്സ്; സംഭവം സൈനിക ചടങ്ങിനിടെ
തെല്‍അവീവ്: ഗസ്സയില്‍ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രി വെഞ്ചമിന്‍ നെതന്യാഹുവിന് കൂക്കിവിളി. 

തെക്കന്‍ ഇസ്‌റാഈലില്‍ നടന്ന സൈനിക ബിരുദദാനച്ചടങ്ങിനിടെയാണ് സംഭവം.  പ്രസംഗത്തിനിടെ 'ഗസ്സ യുദ്ധം തുടരും' എന്ന് പറഞ്ഞപ്പോഴാണ് നാണക്കേടെന്ന് വിളിച്ചുപറഞ്ഞ് ശ്രോതാക്കള്‍ പ്രസംഗം തടസ്സപ്പെടുത്തി. 

'(ഗസ്സ) യുദ്ധം എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ഞാന്‍ രണ്ട് വാക്കുകളില്‍ ഉത്തരം നല്‍കുന്നു: വിജയം വരെ. എത്ര സമയമെടുത്താലും വിജയം വരെ (തുടരും)' നെതന്യാഹു പ്രസംഗത്തിനിടെ പറഞ്ഞു. ഇതിന് പിന്നാലെ സദസ്സില്‍നിന്ന് കൂക്കി വിളി ഉയര്‍ന്നു. അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്‌ടോബര്‍ 7ന് ഹമാസ് നടത്തിയ 'തൂഫാനുല്‍ അഖ്‌സ' ആക്രമണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. അന്നത്തെ സുരക്ഷാ വീഴ്ചയെ കുറിച്ച് താനും നെതന്യാഹുവും ഉള്‍പ്പെടെയുള്ള രാഷ്ട്രനേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം ആവശ്യമാണെന്നായിരുന്നു ഗാലന്റിന്റെ പരാമര്‍ശം.

 വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കുള്ള ചട്ടക്കൂടുകള്‍ ഹമാസും ഇസ്‌റാഈലും അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പ്രതീക്ഷയോടെ പുരോഗമിക്കുകയാണ്.  എല്ലാ ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കുന്നതിന് പകരമായി തടവിലുള്ള സൈനികരെ വിട്ടുകൊടുക്കാനും ഹമാസ് സന്നദ്ധത അറിയിച്ചു. ബന്ദി മോചനവും തടവുകാരുടെ കൈമാറ്റവും സംബന്ധിച്ച ഉടമ്പടികള്‍ എങ്ങിനെ നടപ്പാക്കാമെന്ന കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

മെയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ തുടര്‍ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ ഫോര്‍മുല ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചതായി ബൈഡന്‍ പറഞ്ഞിരുന്നു.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ആണ് ചര്‍ച്ച പുരോഗമിക്കുന്നത്. ദോഹ, വാഷിങ്ടണ്‍, കെയ്‌റോ എന്നിവകേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ ഹമാസ്, ഇസ്‌റാഈല്‍, യു.എസ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
ചര്‍ച്ചകളുടെ ഭാഗമായി ഇസ്‌റാഈല്‍ യുദ്ധകാര്യമന്ത്രി യോവ് ഗാലന്റ് പശ്ചിമേഷ്യന്‍കാര്യ യു.എസ് മേധാവി ബ്രെട്ട് മാക് ഗര്‍ക്കുമായി കൂടിക്കാഴ്ച നടത്തി. വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ പുരോഗതി ഇരുനേതാക്കളും ചര്‍ച്ചചെയ്തതായി ഇരുവരുടെയും ഓഫിസ് അറിയിച്ചു. ചര്‍ച്ചകളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ മധ്യസ്ഥര്‍ കൈമാറിയിട്ടില്ലെന്ന് ഹമാസ് വെളിപ്പെടുത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

Others
  •  31 minutes ago
No Image

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

Kerala
  •  an hour ago
No Image

ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി

Kerala
  •  an hour ago
No Image

സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു

organization
  •  an hour ago
No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  2 hours ago
No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  2 hours ago
No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  2 hours ago
No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  3 hours ago
No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം;  സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന്‍ കുട്ടി

Kerala
  •  3 hours ago
No Image

ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും

National
  •  4 hours ago