
കരളലിയിക്കുന്ന കാഴ്ച; ഗസ്സ തെരുവുകളിൽ ചിന്നിച്ചിതറി മൃതദേഹങ്ങൾ

ഗസ്സ: മാസങ്ങളായി തുടരുന്ന ഇസ്റാഈൽ സൈന്യത്തിന്റെ ക്രൂരതയുടെ ബാക്കിപത്രങ്ങളായി ഗസ്സ സിറ്റിയിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറി കിടക്കുന്നു. 60 മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് ഗസ്സ സിവിൽ എമർജൻസി സർവിസ് അറിയിച്ചു. ആഴ്ചകൾ നീണ്ട കനത്ത ആക്രമണത്തിന് ശേഷം ഗസ്സയിലെ വിവിധ ജില്ലകളിൽ നിന്ന് ഇസ്റാഈൽ സൈന്യം പിന്മാറിയതിന് പിന്നാലെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. തെൽ അൽ ഹവ, സബ്ര മേഖലകളിൽ നിന്നാണ് സൈന്യം പിൻവാങ്ങിയത്.
തെൽ അൽ ഹവയിൽ നിന്ന് വെള്ളിയാഴ്ച രാവിലെയാണ് ഇസ്റാഈൽ സേന പിന്മാറിയത്. സൈന്യം പിന്മാറിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ തെരുവിൽ ചിതറിയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരു കുടുംബത്തിലെ മൂന്നു പേരുടെ മൃതദേഹങ്ങളും ഇതിൽ ഉൾപ്പെടും. ഒരു കുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും ഗസ്സ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ പറഞ്ഞു.
വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ അംഗങ്ങളുടേതുൾപ്പെടെയുള്ള 60 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. എന്നാൽ മൃതദേഹങ്ങളുടെ എണ്ണം 70 കടന്നെന്നും റിപ്പോർട്ടുകളുണ്ട്. സൈന്യം തമ്പടിച്ചിരുന്നതിനാൽ ഇത്രയും ദിവസം അനാഥമായി കിടന്നിരുന്ന മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്. ഗസ്സ സിറ്റിയെ കോൺക്രീറ്റ് കൂനയാക്കി മാറ്റിയതിനാൽ ഈ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്ക് ഇടയിലും നിരവധിപ്പേർ കിടപ്പുണ്ടാകാമെന്നാണ് കണക്കുകൂട്ടൽ.
സൈന്യം പിന്മാറാത്ത ഇടങ്ങളിലെ മൃതദേഹങ്ങൾ മാറ്റാനും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുമുള്ള ശ്രമങ്ങൾ പോലും സൈന്യം തടയുകയാണ്. ഷുജയ്യയിൽ നിന്നും നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം.
അതേസമയം അഭയാർഥികളായി താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്ന പലരും പട്ടിണിയിലാണെന്ന് ആംനസ്റ്റി ഇൻറർനാഷനൽ അറിയിച്ചു. ഇസ്റാഈൽ സൈന്യം ആക്രമണം നിർത്തിയാലും പട്ടിണി മൂലമുള്ള മരണങ്ങൾ സംഭവിക്കുമോ എന്ന ആശങ്ക തുടരുകയാണ്. ഇതിനിടെ, ഇസ്റാഈൽ സൈന്യത്തിലെ ഉന്നംപിഴക്കാത്ത വെടിവയ്പു സംഘവും ടാങ്കുകളും ചില പ്രദേശങ്ങളിൽ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്
Kerala
• 36 minutes ago
'ഫ്ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• 43 minutes ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന് ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്
International
• an hour ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• an hour ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 2 hours ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 2 hours ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 3 hours ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 3 hours ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 3 hours ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 3 hours ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 4 hours ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 4 hours ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 4 hours ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 4 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 12 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 12 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 13 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 13 hours ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 4 hours ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 4 hours ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 11 hours ago