HOME
DETAILS

അസമില്‍ 8,000 മുസ് ലിംകളുടെ കുടിലുകള്‍ പൊളിച്ചുനീക്കി

  
July 14 2024 | 03:07 AM

 In Assam over 8000 Muslims evicted from railway land
 
 
 
 
 
 
ഗുവാഹതി: അസമിലെ ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്തെ മുസ്ലിംകളോടുള്ള വിവേചനപൂര്‍ണമായ നടപടികള്‍ തുടരുന്നു. മൊറിഗാവ് ജില്ലയിലെ സില്‍ഭംഗയില്‍ 8,000 ഓളം മുസ്ലിംകളുടെ വീടുകളാണ് നിയമവിരുദ്ധമായി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇടിച്ചുനിരപ്പാക്കിയത്. സിഭംഗയിലെ റെയില്‍വേ ഭൂമിയിലാണ് വീടുകള്‍ സ്ഥിതിചെയ്യുന്നതെന്ന് ആരോപിച്ചാണ് ജൂണ്‍ 24 മുതല്‍ വീടുകള്‍ ഒഴിപ്പിച്ച് തുടങ്ങിയത്. അസമില്‍ തിമിര്‍ത്തുപെയ്യുന്ന മഴക്കാലമായതിനാല്‍ ഈ ദുര്‍ഘടസാഹചര്യത്തിലും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന 8000 ഓളം കുടുംബാംഗങ്ങള്‍ വീടില്ലാതെ വഴിയാധാരമായി. 
 
പ്രളയം പോലുള്ള പ്രകൃതി ദുരന്തത്തെത്തുടര്‍ന്ന് വീട് നഷ്ടപ്പെട്ടമായവര്‍ കഴിഞ്ഞ നാലുപതിറ്റാണ്ടായി ഇവിടെയാണ് കഴിഞ്ഞിവന്നിരുന്നത്. താല്‍ക്കാലിക കുടിലുകള്‍ കെട്ടിയാണ് ഇവര്‍ താമസിച്ചത്. ഇതാണ് ജില്ലാഭരണകൂടം തകര്‍ത്തത്.  
കഴിഞ്ഞ മൂന്ന് തലമുറകളായി ഞങ്ങളിവിടെയാണ് ജീവിക്കുന്നത്- പത്താംക്ലാസ്സുകാരിയായ മഅ്മൂനി ബീഗം പറഞ്ഞു. എന്റെ മുത്തച്ഛന്‍ ഇവിടെയാണ് ജീവിച്ചത്. മാതാവ് ജനിച്ചത് ഇവിടെയാണ്. സഹോദരങ്ങള്‍ക്കൊപ്പം ഞങ്ങളും ഇവിടെയാണ് കഴിയുന്നത്. എന്നാലിപ്പോള്‍ ഞങ്ങള്‍ക്ക് ഇനി പോകാന്‍ ഒരു ഇടമില്ല- മഅ്മൂനി ബീഗം പറഞ്ഞു. എന്നാല്‍, ഈ പ്രദേശത്തുള്ള ഹിന്ദുക്കള്‍ താമസിക്കുന്ന വീടുകള്‍ ഇപ്പോഴും അതുപോലെ നിലനില്‍ക്കുന്നു. ക്ഷേത്രവും ആശ്രമവുമെല്ലാം റെയില്‍വേ ഭൂമിയിലാണ്. അത് ആരും ഒഴിപ്പിച്ചിട്ടില്ലെന്നും മഅ്മൂനി ബീഗം സ്‌ക്രോളിനോട് പറഞ്ഞു. 
കുടില്‍ തകര്‍ത്തതിനാല്‍ പെണ്‍കുട്ടിയുടെ പുസ്തകങ്ങളെല്ലാം മഴയത്ത് നനയുന്നത് പതിവാണ്. ഇവ ഉണക്കിയാണ് മഅ്മൂനി ബീഗം നിത്യവും സ്‌കൂളില്‍ പോകുന്നത്. മഅ്മൂനി ബീഗത്തിന്റെ പ്രസ്താവന ശരിവച്ച പ്രദേശത്തെ ബാക്കിയുള്ളവര്‍, ബംഗാളി മുസ്ലിംകളുടെ വീടുകള്‍ മാത്രമാണ് തകര്‍ത്തതെന്നും ചൂണ്ടിക്കാട്ടി.
 
റെയില്‍വേ വികസനത്തിന് വേണ്ടിയാണ് കൈയേറ്റം ഒഴിപ്പിക്കുന്നതെന്ന് അവകാശപ്പെട്ട് മൊറിഗാവ് ജില്ലാഭരണകൂടമാണ് വീട് തകര്‍ക്കല്‍ നടപടിക്ക് തുടക്കമിട്ടത്. എന്നാല്‍, ബംഗാളി മുസ്ലിംകള്‍ താമസിക്കുന്ന വീടുകള്‍ നിലനിന്ന പ്രദേശത്തെ ഹിന്ദുവീടുകളും ക്ഷേത്രവും ആശ്രമവും അതുപോലെ നിലനിര്‍ത്തിയത് ആക്ഷേപത്തിനും ഇടയാക്കി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള മദ്‌റസ അവര്‍ നിരപ്പാക്കി. പള്ളി തകര്‍ത്തു. എന്നാല്‍ കാളി ക്ഷേത്രവും ആശ്രമവും തൊട്ടതേയില്ല- അബ്ദുല്‍ ഖാസിം (52) സ്‌ക്രോളിനോട് പറഞ്ഞു.
ഒഴിപ്പിക്കലിനെതിരായ ഗുവാഹത്തി ഹൈക്കോടതിയില്‍നിന്നുള്ള സ്‌റ്റേ ഉത്തരവുണ്ടായിട്ടും പൊളിക്കല്‍ തുടരുകയാണ് ജില്ലാ ഭരണകൂടം ചെയ്തത്. കോടതി ഇടപെടലുണ്ടായിട്ടും ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അയല്‍പക്കത്തെ വീടുകള്‍ ഇടിച്ചുനിരപ്പാക്കിയതിനാല്‍ ഏതുനിമിഷവും വീട് ഇല്ലാതാകുമെന്ന ഭീതിയിലാണ് തങ്ങളെന്ന് റിങ്കു റായ് പറഞ്ഞു. ഒഴിപ്പിക്കലിനായി ഇതുവരെ യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
 
സംഭവത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം രംഗത്തുവന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വോട്ട്‌ചെയ്യാത്തിന്റെ പ്രതികാരം തീര്‍ക്കുകയാണ് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 
നൗഗാവ് ജില്ലയില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളുടെ വീടുകള്‍ പൊളിച്ചുനീക്കിയ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ഇവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് കഴിഞ്ഞമാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹിമന്തബിശ്വ സര്‍ക്കാര്‍ മുസ്ലിംകുടിലുകള്‍ തകര്‍ത്തത്.
 
 
In Assam, more than 8,000 Muslims have been evicted from railway land, raising concerns over displacement and the humanitarian impact on the affected families.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  15 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  15 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  16 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  17 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  17 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  17 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  17 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  17 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  18 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  18 hours ago