ഭാര്യയുടെ സീറ്റ് ഫസ്റ്റ് ക്ലാസ്സിലേക്ക് അപ്‌ഗ്രേഡായി; അസ്വസ്ഥനായ ഭർത്താവ് ഭാര്യയെ തല്ലി, പാസ്റ്റർക്കെതിരെ കേസ്
അലാസ്ക എയർലൈൻസിൽ ഭാര്യയെ തല്ലി ഭർത്താവ്. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഭാര്യയ്ക്ക് മാത്രം ഫസ്റ്റ് ക്ലാസ്സിലേക്ക് അപ്‌ഗ്രേഡ് ലഭിച്ചതാണ് ഭർത്താവിനെ ചൊടിപ്പിച്ചത്. അമേരിക്കയിലെ വിർജീനിയയിലെ വീട്ടിൽ നിന്ന് അലാസ്കയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ പാസ്റ്ററായ ഹോംബെർഗിനെതിരെ ക്രിമിനൽ പരാതി നൽകിയതായി ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്തു.
20 വർഷത്തോളമായി പരസ്പരം അറിയാവുന്നവരാണ് ദമ്പതികൾ. ഏകദേശം മൂന്നര മണിക്കൂർ യാത്രയായിരുന്നു അവരുടെ ലക്ഷ്യ സ്ഥാനത്തേക്ക് എത്താൻ ഉണ്ടായിരുന്നത്. ഫ്ലൈറ്റിന്റെ രണ്ട് ഭാഗത്തായാണ് ഇവർക്ക് സീറ്റ് ലഭിച്ചിരുന്നത്. ഇതിനിടെയിലാണ് ഭാര്യയ്ക്ക് ഫസ്റ്റ് ക്ലാസ്സിലേക്ക് അപ്‌ഗ്രേഡ് ലഭിക്കുന്നത്. ഇതിൽ അസ്വസ്ഥനായ ഭർത്താവ് തന്റെ സീറ്റിൽ നിന്ന് ഭാര്യയോട് അവർക്ക് എങ്ങിനെ അപ്ഗ്രേഡ് കിട്ടിയെന്ന് സഭ്യമല്ലാത്ത ഭാഷയിൽ ചോദിക്കുകയായിരുന്നു. എന്നാൽ തന്നോട് ഇങ്ങനെ സംസാരിക്കരുതെന്ന് പറഞ്ഞ ഭാര്യ, താൻ ഒരു ഗോൾഡ് പോയിൻ്റ് മെമ്പർ ആണെന്ന് ഭർത്താവിനോട് അറിയിക്കുകയും ചെയ്തു.
എന്നാൽ ദേഷ്യം മാറാതെ നിന്ന പാസ്റ്റർ ഭാര്യയുടെ സീറ്റിന് അടുത്തേക്ക് നടന്നെത്തി. ശേഷം അയാളുടെ ഫോൺ അവൾക്ക് നൽകി, സ്‌ക്രീൻ വായിക്കാൻ ആവശ്യപ്പെട്ടു. ഇതിൽ വിരൽ ഉപയോഗിച്ച് മോശം ആംഗ്യം കാണിക്കുന്ന ചിത്രമാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ഭാര്യയെ തള്ളിയിടുകയും അവരുടെ തലയ്ക്ക് കൈകൊണ്ട് അടിക്കുകയും ചെയ്തു. 275 യാത്രക്കാരുമായി വിമാനം പറക്കുന്നതിനിടെയായിരുന്നു ഈ സംഭവം. ആങ്കറേജ് വിമാനത്താവളത്തിൽ വിമാനം എത്തിയപ്പോൾ ഭാര്യ പാസ്റ്റർക്കെതിരെ പരാതി നൽകുകയായിരുന്നു.
എന്നാൽ ഇത് ആദ്യത്തെ സംഭവമല്ലെന്നും ഒരിക്കൽ അവരുടെ വിരൽ ഓടിച്ചതായും ഭാര്യ പിന്നീട് പറഞ്ഞു. ഒരു എഫ്ബിഐ പ്രത്യേക ഏജൻ്റും ആങ്കറേജ് എയർപോർട്ട് പൊലിസ് ഓഫീസറും അവരുടെ മൊഴിയെടുത്തു. സംഭവത്തിൽ മുറിവുകളോ രക്തസ്രാവമോ ഇല്ലാതിരുന്ന ഹോംബെർഗിൻ്റെ ഭാര്യ, തൻ്റെ ഭർത്താവിന് അവരെ ദുരുപയോഗം ചെയ്ത ചരിത്രമുണ്ടെന്ന് അധികാരികളോട് പറഞ്ഞു. വിമാനത്തിൽ വച്ച് ഹോംബെർഗ് അവളുടെ തലയിൽ അടിച്ചു എന്ന് അവൾ പറഞ്ഞു. അവർക്ക് അപസ്മാരം ഉണ്ടെന്നും തലയിലേറ്റ അടി അപസ്മാരത്തിന് കാരണമാകുമെന്നും അവർ നൽകിയ പരാതിയിൽ പറയുന്നു.
ചോദ്യം ചെയ്യലിൽ തൻ്റെ ഭാര്യയെ ഫസ്റ്റ് ക്ലാസിലേക്ക് ഉയർത്തിയതിൽ തനിക്ക് അസ്വസ്ഥതയുണ്ടായെന്ന് പാസ്റ്റർ പറഞ്ഞു. എന്നാൽ തല്ലിയിട്ടില്ലെന്നും ഭാര്യയുടെ തലയിൽ തട്ടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 2 ന് ആയിരുന്നു അലാസ്ക വിമാനത്തിൽ സംഭവം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."