HOME
DETAILS

24 മണിക്കൂര്‍ പിന്നിട്ട് ജോയിക്കായുള്ള തെരച്ചില്‍; ശരീര ഭാഗം കണ്ടെന്ന് സംശയം

  
Web Desk
July 14, 2024 | 7:35 AM

24 hours later and the search for Joey

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളി ജോയിക്ക് വേണ്ടിയുള്ള തെരച്ചില്‍ 24 മണിക്കുര്‍ പിന്നിട്ടു. തെരച്ചില്‍ ഇപ്പോഴും ഊര്‍ജ്ജിതമായി തുടരുകയാണ്. അതിനിടെ റോബോട്ടിക് കാമറയില്‍ ജോയിയുടെ ശരീര ഭാഗം കണ്ടതായി സംശയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ദൃശ്യങ്ങള്‍ സ്ഥിരീകരിക്കാനായി പരിശോധന നടക്കുകയാണ്.  

അതിനിടെ തെരച്ചിലും തുടരുന്നുണ്ട്. മൂന്നും അഞ്ചും നമ്പര്‍ ഫഌറ്റ് ഫോമുകള്‍ക്കിടയിലാണ് പരിശോധന തുടങ്ങിയത്. റയില്‍േവെ ടണലിന്റെ താഴേക്കുള്ള ഭാഗത്തും പരിശോധന നടത്തുന്നുണ്ട്. മാലിന്യം നിറഞ്ഞതാണ് ടണലില്‍ പരിശോധന നടത്താനുള്ള പ്രധാന വെല്ലുവിളി. മാലിന്യ നീക്കത്തിന് അതികൃതര്‍ റെയില്‍വേയുടെ സഹായം തേടിയിട്ടുണ്ട്. സ്റ്റേഷനുള്ളിലെ ഭാഗത്തെ മാലിന്യം നീക്കാന്‍ റെയില്‍വേ സഹായിക്കണമെന്നാണ് ആവശ്യം. മറ്റു ഭാഗങ്ങളിലുള്ളവ കോര്‍പ്പറേഷന്‍ നീക്കം ചെയ്യും. മാലിന്യം നീക്കം ചെയ്താല്‍ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂവെന്ന് ഫയര്‍ഫോഴ്‌സ് മേധാവി പറഞ്ഞു. ടണലിന്റെ റൂട്ട് മാപ്പ് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫയര്‍ഫോഴ്‌സ് മേധാവി പത്മകുമാര്‍ പറഞ്ഞു.

നിലവില്‍ മൂന്ന് സ്‌കൂബ ടീം അംഗങ്ങളാണ് മാന്‍ ഹോളിലേക്ക് ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. റോബോട്ടിന്റെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്. തുരങ്കത്തിലേക്ക് റോബോട്ടുകളെ ഇറക്കിവിട്ടിട്ടുണ്ട്. സര്‍വൈലന്‍സ് ക്യാമറകള്‍ തുരങ്കത്തിലേക്ക് ഇറക്കിവിട്ട് അതിന്റെ ദിശയില്‍ അകത്തേക്ക് കടക്കാനുള്ള ശ്രമവും രക്ഷാസംഘം പരീക്ഷിക്കുന്നുണ്ട്.

അതിനിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ഓക്‌സിജന്‍ സപ്പോര്‍ട്ട്, ബേസിക് ലൈഫ് സപ്പോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള ആംബുലന്‍സുകളും സജ്ജമാക്കും.

തോട് വൃത്തിയാക്കാനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയിയെയാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. റെയില്‍വേയുടെ നിര്‍ദ്ദേശാനുസരണം ആമയഴിഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയതാണ് ജോയ്. വലകെട്ടി മാലിന്യം മാറ്റാനുള്ള ശ്രമത്തിനിടെ ഇയാള്‍ തോട്ടിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷത്തലേന്ന് ജപ്പാനിൽ ഭൂകമ്പം; അപ്രതീക്ഷിത പ്രകൃതിക്ഷോഭത്തിൽപരിഭ്രാന്തരായി ജനം

International
  •  4 days ago
No Image

മറ്റത്തൂരില്‍ ശ്രമിച്ചത് സമാന്തര ഡി.സി.സിക്കായി; ബി.ജെ.പിയുമായി വിമതര്‍ നേരത്തേ ധാരണയുണ്ടാക്കിയതായി കോണ്‍ഗ്രസ്

Kerala
  •  4 days ago
No Image

താമരശ്ശേരിയിൽ യുവതി ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ; കൂടെ താമസിച്ചിരുന്ന യുവാവിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി പൊലിസ്

Kerala
  •  4 days ago
No Image

താമരശ്ശേരിയിൽ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിന് തീപിടിച്ചു; മൂന്നുനില കെട്ടിടവും പ്ലാന്‍റും പൂർണ്ണമായും കത്തിയമർന്നു

Kerala
  •  4 days ago
No Image

ഓട്ടോയെ മറികടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മറിഞ്ഞു; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Football
  •  4 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്

crime
  •  4 days ago
No Image

കുവൈത്തിൽ പടക്കങ്ങൾക്കും വെടിക്കെട്ടിനും നിയന്ത്രണം കടുപ്പിച്ചു; സുരക്ഷാ അനുമതിയില്ലാത്ത വിൽപനയ്ക്ക് നിരോധനം

Kuwait
  •  4 days ago
No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  4 days ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  4 days ago