കെ.ടി.എം 390 അഡ്വഞ്ചര്‍ 2025ല്‍ ഇന്ത്യന്‍ നിരത്തുകളിലെത്തും
കെ.ടി.എം പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതു തലമുറ കെ.ടി.എം 390 അഡ്വഞ്ചര്‍ ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇത് രണ്ടാം തവണയാണ് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ബൈക്കിന്റെ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന വീഡിയോകള്‍ പുറത്ത് വരുന്നത്. പുതിയ 390 ബൈക്ക് പുറത്തിറക്കുന്നതിനു മുന്‍പ് സമഗ്രമായ റോഡ് പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ട്. 2024 അവസാനത്തോടെ നമുക്ക് കാണാന്‍ കഴിയുന്നതില്‍ നിന്ന് വ്യത്യസ്തമായി പുതു തലമുറ കെ.ടി.എം 390 ഡ്യൂക്കുമായി സമാനമായ എഞ്ചിന്‍ ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ പുതിയ ബൈക്കില്‍ ഉണ്ടാകും, ഒപ്പം പുതിയ ഡിസൈനും, കൂടുതല്‍ വലിപ്പവും, കെ.ടി.എം ഡാക്കാര്‍ റാലി ബൈക്കുകളുടെ സമാനമായ ഹെഡ് ലൈറ്റുകളും, ഉയരമുള്ള വിന്‍ഡ് സ്‌ക്രീനും ഉള്ള രൂപകല്‍
പുതിയ 390 അഡ്വഞ്ചറിന് 399 സി.സി,ല്വക്വിഡ് കൂള്‍ഡ് ,സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ലഭിക്കും. 8500 ആര്‍ പി എം ല്‍ 45 ബി എച്ച് പി യും 6500 ആര്‍ പി എം ല്‍ 39 എന്‍ എം ടോര്‍ക്കും നല്‍കുന്നു. ഓഫ് റോഡ് പ്രകടനത്തിനായി ഗിയറിങ്ങില്‍ കെ ടി എം മാറ്റം വരുത്തുമോ, അതോ എഞ്ചിനും ഗിയറിങ്ങും ഡ്യൂക്കിന് സമാനമായിരിക്കുമോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ അറിവായിട്ടില്ല.
പുതിയ കെ.ടി.എം 390 അഡ്വഞ്ചറിന്റെ വില 3.5 ലക്ഷം മുതല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടേണ്‍ ബൈ ടേണ്‍ നാവിഗേഷനോടു കൂടിയ TFT സ്‌ക്രീന്‍ ഉള്‍പ്പെടെ സവിശേഷതകളുടെ ഒരു നീണ്ടനിര തന്നെ പ്രതീക്ഷിക്കാം.നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ സസ്‌പെന്‍ഷനും കൂടുതല്‍ പ്രകടനവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കെ.ടി.എം 390 ലോഞ്ച് ചെയ്യുന്നതോടെ ആളുകള്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ബൈക്കുകളിലൊന്നാകും കെ.ടി.എം 390.
ktm adventure 390 will launch on 2025 in india
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."