HOME
DETAILS

ട്രംപിന് നേരെ വെടിയുതിര്‍ത്തത് സ്വന്തം പാര്‍ട്ടിക്കാരന്‍ തന്നെയെന്ന് റിപ്പോർട്ട്

  
Web Desk
July 14 2024 | 12:07 PM

trump assasination attempt attacker identifies as recpublican party member

പെനിസില്‍വാനിയ: തെരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്ത യുവാവ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് അന്വേഷണ സംഘം. അക്രമി 20കാരനായ തോമസ് മാത്യൂ ക്രൂക്‌സ് വോട്ടര്‍ രേഖകള്‍ പ്രകാരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നാണ് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. പെനിസില്‍വാനിയയിലെ ബഥേല്‍ പാര്‍ക്കിലെ താമസക്കാരനാണ് പ്രതി. ട്രംപിന് വെടിയേറ്റതിന് പിന്നാലെ സംഭവ സ്ഥലത്തുവെച്ച് തന്നെ യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ വധിച്ചതായി ഏജന്‍സി വക്താവ് ആന്റണി ഗുഗ്ലിയല്‍മി പറഞ്ഞു. 

അതേസമയം കൊലപാതകത്തിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വെടിവെപ്പിനിടെ വേദിയിലുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന് നേരെ ശനിയാഴ്ച്ച വൈകീട്ടോടെയാണ് വധശ്രമമുണ്ടായത്. ബട്‌ലറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ ട്രംപിന്റെ ചെവിക്ക് പരിക്കേറ്റിരുന്നു. 

യോഗത്തില്‍ ട്രംപ് സംസാരിക്കാന്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വെടിവെയ്പ്പുണ്ടായത്. വെടിയുണ്ട ട്രംപിന്റെ ചെവിയുടെ മുകള്‍ഭാഗം തുളച്ച് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ സുരക്ഷ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ട്രംപ് സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചിരുന്നു. 

trump assasination attempt attacker identifies as recpublican party member



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 days ago