പരുക്കേറ്റ് കണ്ണീരോടെ കളം വിട്ട് മെസ്സി, കോപയില്‍ ഹൈവോള്‍ട്ട് കലാശപ്പോര് എക്സ്ട്രാ ടൈമില്‍
ഫ്ളോറിഡ: ലോകകപ്പ് ജേതാക്കളും ലാറ്റനേരിക്കന്‍ കരുത്തരും ഒന്നിനൊന്ന് വീര്യത്തില്‍ ഏറ്റു മുട്ടുമ്പോള്‍ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോള്‍ പിറക്കാതെ കോപ അമേരിക്ക ഫൈനല്‍ എക്സ്ട്രാ ടൈമില്‍. അര്‍ജന്റീനയും കൊളംബിയയും നിശ്ചിത സമയത്ത് ഗോളടിക്കാത്തതിനെ തുടര്‍ന്നാണ് അധിക സമയത്തേക്ക് നീട്ടിയ മത്സരത്തില്‍ പക്ഷേ കൊളംബിയയാണ് ഒരുപടി മുന്നില്‍നില്‍ക്കുന്നത്.അതിനിടെ നിശ്ചിത സമയം അവസാനിക്കാന്‍ 25 മിനിറ്റോളം ശേഷിക്കെ അര്‍ജന്റീന നായകന് ലയണല്‍ മെസ്സി പരുക്കേറ്റ് കണ്ണീരോടെ കളം വിട്ടു.
ഫൈനല്‍ അരങ്ങേറിയ മയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് കാണികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ ഒന്നേകാല്‍ മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യപകുതിയില്‍ മികച്ച മുന്നേറ്റങ്ങളുമായി കൊളംബിയയാണ് കളി നിയന്ത്രിച്ചത്. മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ അര്‍ജന്റീന എതിര് ഗോള്‍മുഖത്ത് ഭീതി വിതച്ചിരുന്നു. കൊളംബിയന്‍ നായകന് ജെയിംസ് റോഡ്രിഗസിന്റെ പല നീക്കങ്ങളും അര്‍ജന്റീനക്ക് ഭീഷണിയുയര്‍ത്തി.
64ാം മിനിറ്റില്‍ അര്‍ജന്റീനക്ക് കനത്ത തിരിച്ചടിയായി നായകന് മെസ്സി കളം വിട്ടു. നേരത്തെ കാലിനേറ്റ പരിക്ക് വഷളായതോടെയാണ് താരത്തിന് കളം വിടേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."