ദുബൈയിലെ 6,025 സൈനികർക്ക് സ്ഥാനക്കയറ്റം; വിവിധ വകുപ്പുകളിലെ സ്ഥാനക്കയറ്റം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബൈ: എമിറേറ്റിലെ വിവിധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന 6,025 സൈനികർക്ക് സ്ഥാനക്കയറ്റം നൽകാൻ ഉത്തരവിട്ട് ദുബൈ ഭരണകൂടം. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സ്ഥാനക്കയറ്റം നൽകുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി 2024 ലെ പ്രമേയം (33) പുറത്തിറക്കി. ദുബൈയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ചെയർമാൻ മേജർ ജനറൽ അവദ് ഹാദർ അൽ മുഹൈരിയെ റാങ്കിലേക്ക് ഉയർത്തി.
പ്രഖ്യാപന പ്രകാരം ദുബൈ പൊലിസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എന്നിവയിലെ കേഡർമാർക്കാണ് സ്ഥാനക്കയറ്റം ലഭിക്കുക. ദുബൈ പൊലിസിലെ 4,219 ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ദുബൈയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റിലെ ജീവനക്കാർക്കുള്ള പ്രമോഷനിൽ 783 സൈനികരാണ് ഇടംപിടിച്ചത്.
പൊലിസിലെ 33 കേഡർമാരുടെ പ്രമോഷനും വിരമിക്കലും, ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിൻ്റെ 548 കേഡർമാർ, അഞ്ച് അംഗങ്ങളുടെ പ്രമോഷനും റിട്ടയർമെൻ്റും, മൂന്ന് പേരുടെ വിരമിക്കൽ എന്നിവയും ലിസ്റ്റിൽ ഉണ്ട്. ദുബൈയിലെ അഡ്മിനിസ്‌ട്രേഷനുമായി അഫിലിയേറ്റ് ചെയ്‌തിരുന്ന 556 സൈനിക ഉദ്യോഗസ്ഥരുടെ പ്രമോഷനും ഇക്കൂട്ടത്തിലുണ്ട്.
അതേസമയം, സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റിൽ ജോലി ചെയ്യുന്ന 19 സൈനികരുടെ വിരമിക്കൽ, 803 കേഡർമാരുടെ സ്ഥാനക്കയറ്റം എന്നിവ ലിസ്റ്റിൽ ഉണ്ട്. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സിവിൽ ഡിഫൻസിൽ ജോലി ചെയ്യുന്ന 387 സൈനികർക്കാണ് സ്ഥാനക്കയറ്റം. 60 സൈനികർക്ക് പ്രമോഷനും വിരമിക്കലും ലഭിക്കും. ഡിപ്പാർട്ട്‌മെൻ്റിലെ തന്നെ 28 സൈനിക കേഡർമാരുടെ വിരമിക്കലും ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറപ്പെടുവിച്ച ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."