HOME
DETAILS

പ്രസാര്‍ ഭാരതി തിരുവനന്തപുരം നിലയത്തില്‍ ജോലിയവസരം; 42,000 രൂപ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

  
July 15 2024 | 12:07 PM

prasarbharathi marketing executive recruitment in thiruvananthapuram


പ്രസാര്‍ ഭാരതിക്ക് കീഴില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരളത്തില്‍ തിരുവനന്തപുരത്തുള്ള പ്രസാര്‍ ഭാരതി നിലയത്തിലേക്കാണ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കരാര്‍ പുതുക്കി നല്‍കുന്നതാണ്. 

തസ്തിക& ഒഴിവ്

പ്രസാര്‍ ഭാരതി തിരുവനന്തപുരം നിലയത്തിന് കീഴില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്. ആകെ ഒഴിവുകള്‍ 1. 

രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടക്കും. 


യോഗ്യത

  • എം.ബി.എ/ എം.ബി.എ (മാര്‍ക്കറ്റിങ്) OR 

    അംഗീകൃത സ്ഥാപനത്തില്‍ നിന്ന് മാര്‍ക്കറ്റിങ്ങില്‍ നിന്ന് ഡിപ്ലോമ. 

  • സെയില്‍സില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. 

പ്രായപരിധി

35 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

മറ്റ് നിബന്ധനകള്‍

കരാര്‍ കാലയളവില്‍ മറ്റ് ജോലികളില്‍ ശ്രമിക്കാനോ ഏറ്റെടുത്ത് ചെയ്യാനോ പാടുള്ളതല്ല. കരാറിന് വിപരീതമായ എന്തെങ്കിലും പ്രവൃത്തി കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ കരാര്‍ കാലാവധിക്ക് മുന്‍പ് തന്നെ ഉദ്യോഗാര്‍ഥികയെ ജോലിയില്‍ നിന്ന് ടെര്‍മിനേറ്റ് ചെയ്യും. 

ആശയവിനിമയത്തില്‍ പ്രാവീണ്യമുള്ളവര്‍ക്കും, ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 

ജൂലൈ 12 നാണ് പ്രസാര്‍ ഭാരതി ജോലി ഒഴിവ് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. ഔദ്യോഗിക അറിയിപ്പ് പ്രസിദ്ധീകരിച്ച തീയതി മുതല്‍ 15 ദിവസമാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,000 രൂപ മുതല്‍ 42,000 രൂപ വരെ ശമ്പളമായി ലഭിക്കും. 

അപേക്ഷ 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിച്ച് കൂടുതല്‍ വിവരങ്ങളറിയാം. താഴെ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് നിര്‍ദിശ്ട സമയപരിധിക്കുള്ളില്‍ അപേക്ഷ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കുക. 

അപേക്ഷ: click here

വിജ്ഞാപനം: click here

prasarbharathi marketing executive recruitment in thiruvananthapuram



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  3 days ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  3 days ago
No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago