HOME
DETAILS

ഗതാഗത മേഖലയിലെ ബിസിനസ് അവസരങ്ങള്‍ അറിയൂ

  
July 15, 2024 | 1:55 PM

Explore business opportunities in the transportation sector

ഒരിക്കലും അഗവസാനമില്ലാത്ത എന്നാല്‍ ലോകത്തേറ്റവും പഴക്കം ചെന്ന ബിസിനസുകളില്‍ ഒന്നാണ് ഗതാഗതം. ലോകമുള്ളിടത്തോളം കാലം ആളുകള്‍ക്ക് യാത്രകള്‍ക്കായി ഗതാഗത മാര്‍ഗങ്ങള്‍ ആവശ്യമാണ്.  കാര്‍ വാടകക്ക് നല്‍കല്‍, ട്രക്കിംഗ്, ബസ് ഗതാഗതം, ഷിപ്പിംഗ്, എയര്‍ കാര്‍ഗോ, തുടങ്ങി ഗതാഗത രംഗത്തെ ബിസിനസ് സാധ്യതകളെക്കുറിച്ചാണ് സംസാരിക്കുന്നത്. 

ഒരു ഗതാഗത ബിസിനസ് എങ്ങനെ  ആരംഭിക്കാം 

a.ഒരു ബിസിനസ് പ്ലാന്‍ വികസിപ്പിക്കുക, ബിസിനസ് ആശയം, ടാര്‍ഗെറ്റ്, മാര്‍ക്കറ്റ്, മത്സരം, സാമ്പത്തിക പ്രവചനങ്ങള്‍, വിപണന തന്ത്രം, എന്നിവ മനസ്സിലാക്കുക. 

b.നിയമപരമായഘടന, പങ്കാളിത്തം, LLC അല്ലെങ്കില്‍ കോര്‍പറേഷന്‍, തുടങ്ങി സ്ഥാപനത്തിന്റെ നിയമപരമായഘടന നിര്‍ണ്ണയിക്കുക. 

c. ബിസിനസ് രജിസ്‌ട്രേഷന്‍, ഉചിതമായ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍  ബിസിനസ് രജിസ്റ്റര്‍ ചെയ്യുക.

d.വാഹനങ്ങള്‍ വാങ്ങിക്കുക, നിങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ സ്വഭാവമനുസരിച്ച് വാഹനങ്ങള്‍ സ്വന്തമാക്കുക.


e. ജീവനക്കാരെ നിയമിക്കുക, ഡ്രൈവര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ഡിസ്പാച്ച് സ്റ്റാഫ് തുടങ്ങിയ ജോലിക്കാരെ നിയമിക്കുക.

f. വിലകള്‍ നിശ്ചയിക്കുക, കമ്പനിയുടെ ചിലവുകള്‍, ഇന്ധനം, അറ്റകുറ്റപ്പണികള്‍, ഇന്‍ഷൂറന്‍സ്, വേതനം, എന്നിവയെല്ലാം മനസ്സിലാക്കി വിലനിര്‍ണ്ണയ ഘടന തയ്യാറാക്കുക. 

g. മാര്‍ക്കറ്റിംഗ് പ്ലാന്‍ വികസിപ്പിക്കുക, കമ്പനിയെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ മാര്‍ക്കറ്റിംഗ് നയങ്ങള്‍ ആവിഷ്‌കരിക്കുക.  


ഗതാഗത മേഖലയിലെ ഏറ്റവും ലാഭകരമായ ബിസിനസ് ആശയങ്ങള്‍

ടോവിങ് സര്‍വിസ്

ഏറ്റവും ലാഭകരമായ ഒരു ബിസിനസ് ആശയമാണ് ടോവിങ് ബിസിനസ്. അപകടത്തില്‍ തകര്‍ന്നതോ അനധികൃതമായി പാര്‍ക്ക് ചെയ്തതോ ആയ വാഹനങ്ങള്‍ ഒരു നിശ്ചിത സ്ഥലത്തേക്ക് മാറ്റാന്‍ സഹായിക്കുക എന്നതാണ് നിങ്ങളുടെ ജോലി. 

ടാക്‌സി ക്യാബ് ബിസിനസ്സ്
 
 ഡ്രൈവ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് സാധാരണയായി ഈ ബിസിനസ് തിരഞ്ഞെടുക്കുന്നത്. ഏറ്റവും ആദായകരമായ ഡ്രൈവിംഗ് ബിസിനസ് ആശയങ്ങളില്‍ ഒന്നാണ് ഡ്രൈവിംഗ് ബിസിനസ്. 

ട്രക്കിംഗ്  


ട്രക്ക് ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് ഏറ്റവും ലാഭകരമായ ബിസിനസ് ആശയമാണ്, ഇറക്കുമതി, കയറ്റുമതി, ചരക്കുനീക്കം, തുടങ്ങി നിരവധി വഴികളിലൂടെ ആദായം കണ്ടെത്താന്‍ ട്രക്കിംഗ് വഴി സാധിക്കും.   

കാര്‍ വാടക ബിസിനസ് 

വന്‍ നഗരങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, എന്നിവിടങ്ങളിെലല്ലാം ഏറ്റവുമധികം ആദായകരമായ ഒരു വ്യാപാര തന്ത്രമാണ് കാര്‍ വാടക ബിസിനസ്. 

ബസ് ഗതാഗത സേവനങ്ങള്‍ 


 സ്വന്തമായി ഒരു വാഹനം ഉള്ളവര്‍ക്കാരംഭിക്കാന്‍ സാധിക്കുന്ന ഒരു തൊഴിലാണിത്. നിലവിലുള്ള ഒരു ഗതാഗത കമ്പനിയുമായി അഫിലിയേറ്റ് ചെയ്താല്‍ അത് നിങ്ങള്‍ക്കൊരു ഉപഭോക്തൃ അടിത്തറ നല്‍കുന്നു. 

ഷിപ്പിംഗ് സേവനങ്ങള്‍ 

ആശയപരമായി ഷിപ്പിംഗ് ബിസിനസ് ഉയര്‍ന്ന മൂലധനാവശ്യമുള്ളതും മത്സരാധിഷ്ടിതവുമാണ്, എന്നിരുന്നാല്‍ തന്നെ ഏറ്റവും ആദായകരവുമായ ഒന്നാണ് 

ഡ്രൈവിംഗ് സ്‌കൂള്‍ 

നിങ്ങള്‍ ഒരു നല്ല ഡ്രൈവര്‍ ആണെങ്കില്‍, നിങള്‍ക്ക് മറ്റുള്ളവര്‍ക്ക് ഡ്രൈവിംഗ് പഠിപ്പിക്കാന്‍ കഴിയുമെങ്കില്‍, ഡ്രൈവിംഗ് സ്‌കൂളിനുള്ള പെര്‍മിറ്റ്, ലൈസന്‍സ്, എന്നിവ ഉറപ്പാക്കി നിങ്ങള്‍ക്കും ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിക്കാവുന്നതാണ്. 

ബോട്ട് ചാര്‍ട്ടറുകള്‍

ബോട്ടുകള്‍ ഇന്ന് പ്രധാനമായും ഒരു വിനോദസൗകര്യമായി ഉപയോഗിക്കുന്നു, ബോട്ട് ചാര്‍ട്ടറുകള്‍ പോലെയുള്ള ബിസിനസുകള്‍ക്ക് ഒരു ഗതാഗത ലൈസന്‍സ് നിര്‍ബന്ധമാണ്. ഇന്ന് ആളുകള്‍ ബോട്ടുകളില്‍ വച്ചുവരെ പരിപാടികള്‍ നടത്തുന്നു. ഇത്തരത്തിലുള്ള പരിപാടികളിലൂടെ മാത്രം മികച്ച ആദായം കണ്ടെത്താവുന്നതാണ്.

എയര്‍ കാര്‍ഗോ ബിസിനസ് 

ഏറ്റവും ആദായകരമായ ഒരു ബിസിനസ് മാര്‍ഗമാണ് എയര്‍ കാര്‍ഗോ. 
വളരെ ചെലവേറിയതാണെങ്കിലും ബിസിനസുകാരെ അവരുടെ സാധനങ്ങള്‍ വേഗത്തിലും സുരക്ഷിതമായും കൊണ്ടുപോകാന്‍ സഹായിച്ചു കൊണ്ട് നിങ്ങള്‍ക്ക് ഒരു എയര്‍ കാര്‍ഗോ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് ആരംഭിക്കാന്‍ കഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  17 hours ago
No Image

അയർലന്റിൽ ഹോട്ടലിലെത്തിയ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയ മലയാളി യുവാവിനെ നാടുകടത്തും

International
  •  17 hours ago
No Image

എസ്.ഐ.ആര്‍; ഇതുവരെ ഡിജിറ്റൈസേഷന്‍ ചെയ്ത ഫോമുകള്‍ 51,38,838; കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം തുടരും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Kerala
  •  18 hours ago
No Image

ജനസാഗരം നിയന്ത്രണം വിട്ടു: കാസർകോട് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 15-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  18 hours ago
No Image

ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇതര മതസ്ഥരില്ല; ഒരുമിച്ച് സമരം ചെയ്ത ഞങ്ങളെ കാര്യം കഴിഞ്ഞപ്പോള്‍ ഒഴിവാക്കി; മുസ്‌ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്‍ 

Kerala
  •  19 hours ago
No Image

അശ്ലീല വീഡിയോ കാണിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകന് 30 വർഷം തടവും പിഴയും

Kerala
  •  19 hours ago
No Image

അവധി ദിനത്തില്‍ താമരശ്ശേരി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാരി കുഴഞ്ഞുവീണു

Kerala
  •  19 hours ago
No Image

എസ്.ഐ.ആറിന്റെ പേരില്‍ നടക്കുന്നത് അടിച്ചമര്‍ത്തല്‍; മൂന്നാഴ്ച്ചക്കിടെ 16 ബിഎല്‍ഒമാര്‍ക്ക് ജീവന്‍ നഷ്ടമായി; രാഹുല്‍ ഗാന്ധി

National
  •  19 hours ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകൾ വർധിപ്പിച്ചു

Kerala
  •  20 hours ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ കൃത്യമായി ചെയ്തില്ലെന്ന് ആരോപണം; 60 ബിഎല്‍ഒമാര്‍ക്കെതിരെ കേസെടുത്ത് യുപി പൊലിസ് 

National
  •  20 hours ago