HOME
DETAILS

സ്വകാര്യ ബസില്‍ മകള്‍ക്കൊപ്പം യാത്ര ചെയ്ത യുവതിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം; പ്രതി പിടിയില്‍

  
July 17, 2024 | 5:40 AM

kasargod-bus-flashing-case-accused-arrested

കാഞ്ഞങ്ങാട്: സ്വകാര്യ ബസില്‍ യുവതിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ പൊലിസ് പിടികൂടി. കാസര്‍കോട് കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് ബേക്കല്‍ പൊലിസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പ്രതി മാനസികവെല്ലുവിളി നേരിടുന്നയാളാണെന്നാണ് പൊലിസ് പറയുന്നത്

കഴിഞ്ഞ ദിവസം ആറു വയസുള്ള മകളുമൊത്ത് യാത്ര ചെയ്യുമ്പോഴാണ് യുവതിക്ക് ദുരനുഭവം നേരിട്ടത്. യുവതി കാഞ്ഞങ്ങാട് നിന്നും പാലക്കുന്നിലേക്ക് പോകുമ്പോഴാണ് സംഭവം. ബസ് പുറപ്പെട്ടതിനു ശേഷം വഴിയില്‍ നിന്നും കയറിയ യുവാവാണ് യുവതിയുടെ എതിര്‍വശത്തെ സീറ്റിലിരുന്ന് നഗ്‌നത പ്രദര്‍ശിപ്പിച്ചത്. 

ബസ് കണ്ടക്ടര്‍ പിറകിലായിരുന്നതിനാല്‍ സമയത്ത് വിവരം അറിയിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് മൊബൈലില്‍ രംഗം പകര്‍ത്തുകയായിരുന്നു. ബസ് ബേക്കല്‍ പൊലിസ് സ്റ്റേഷനിലെത്തിച്ച് പരാതി പറയാനായിരുന്നു യുവതിയുടെ നീക്കം. എന്നാല്‍ സംശയം തോന്നിയ യുവാവ് അടുത്ത സ്റ്റോപ്പിലിറങ്ങി രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് യുവതി വിവരം കണ്ടക്ടറോട് പറയുന്നത്. 

ഇയാളുടെ ദൃശ്യങ്ങള്‍ യുവതി തന്നെയാണ് മൊബൈല്‍ഫോണില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴയ്ക്ക് താല്‍ക്കാലിക ശമനം; മുന്നറിയിപ്പ് അഞ്ച് ജില്ലകള്‍ക്ക് മാത്രം; ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് 

Kerala
  •  14 days ago
No Image

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള 'ആർട്ടെമിസ് 3' ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ; ചരിത്ര ദൗത്യം 2027-ൽ, ഇത്തവണ വനിതകളില്ല!

International
  •  14 days ago
No Image

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി, പിന്നാലെ 'ആത്മഹത്യാ നാടകം'! വ്യവസായിയിൽ നിന്ന് 2.77 കോടി തട്ടിയ യൂത്ത് കോൺഗ്രസ് നേതാവും കൂട്ടാളിയും മംഗളൂരുവിൽ അറസ്റ്റിൽ

National
  •  14 days ago
No Image

തമിഴ്നാട്ടിൽ നിന്ന് ദുബൈയിലേക്ക് ബസ്, ടിക്കറ്റ് നിരക്ക് 10,000 രൂപ!- ആ വൈറൽ ടിക്കറ്റ് എ.ഐ നിർമ്മിതമോ?

National
  •  14 days ago
No Image

തിരുവല്ലയിലെ വ്യാപക മരംമുറി; കെഎസ്ഇബിക്കെതിരെ കടുത്ത നടപടിയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  14 days ago
No Image

പിറന്നത് 30 ഗോളുകൾ, ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല! ഒളിമ്പിക് യോഗ്യതയിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സുഡാന്റെ ചരിത്ര തോൽവി!

Football
  •  14 days ago
No Image

കത്തുന്ന വേനലിൽ കാറുകൾക്ക് വേണം പ്രത്യേക കരുതൽ; ടയറുകൾ കേടുവരുന്നതിനും ഇന്ധന നഷ്ടത്തിനും കാരണങ്ങൾ ഇതാണ്

uae
  •  14 days ago
No Image

ദുബൈയിലെ ജുമൈറയിൽ കടൽത്തീരത്തെ റസ്റ്റോറന്റിന് സമീപം ഭീമൻ തിമിംഗല സ്രാവ്; അമ്പരപ്പോടെ ഭക്ഷണം കഴിക്കാനെത്തിയവർ

uae
  •  14 days ago
No Image

വൺവേ തെറ്റിച്ചുള്ള കെഎസ്ആർടിസിയുടെ അപകടയാത്ര; ഡ്രൈവറെയും കണ്ടക്ടറെയും സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  14 days ago
No Image

ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ, തീരാപ്പകയുടെ 40 വർഷങ്ങൾ; ആസ്ടെക്കയിലെ ആ ഇതിഹാസ നിമിഷം; In-Depth Story

Football
  •  14 days ago