HOME
DETAILS

ദേ പുതിയ മോഡൽ തട്ടിപ്പ്; ദുബൈയിൽ നിന്ന് വന്ന  2,000 കോടി പിൻവലിക്കാൻ നികുതിയടക്കാൻ സഹായിക്കണം; 5000 ഇറക്കിയാൽ 5 ലക്ഷം കിട്ടും!

  
July 17 2024 | 08:07 AM

thrissur money collection fraud

തൃശൂർ: വിദേശത്ത് നിന്ന് വന്ന പണം ബാങ്കിൽ നിന്ന് പിൻവലിക്കാൻ നികുതി അടക്കാനെന്ന പേരിൽ പിരിവ് നടക്കുന്നു. ദുബൈയിൽ നിന്ന് വന്ന 2000 കോടി രൂപയാണ് നികുതിയടക്കാൻ പണമില്ലാത്തതിനാൽ അക്കൗണ്ടിൽ കിടക്കുന്നത്. ഇതിന് ആകെ 30 ലക്ഷം രൂപ വേണം. ഇതിനായി ഷെയർ സ്വീകരിക്കുന്നുണ്ട് എന്ന തരത്തിൽ രണ്ട് ദിവസമായി ഫോൺ വഴി സന്ദേശങ്ങൾ ഓടി നടക്കുകയാണ്. ഷെയറായി 5000 രൂപ നൽകുന്നവർക്ക് 5 ലക്ഷം രൂപ ലാഭമായി തിരിച്ചു നൽകും. ഇത്തരത്തിൽ എത്ര പണം വേണേലും മുടക്കാം. തിരിച്ചു കിട്ടുന്നത് അതിനനുസരിച്ച് വർധിക്കും. സ്വകാര്യമായി പങ്കിടുന്ന ഈ സന്ദേശത്തിൽ ആരൊക്കെ വീണു എന്നത് വ്യക്തമല്ല.

ഫോണുകളിൽ പറന്ന് നടക്കുന്ന സന്ദേശത്തിൽ അൽപം സ്വകര്യതയുണ്ട്. പരിചയക്കാരിൽ നിന്നു മാത്രമായാണ് പണം സ്വീകരിക്കുന്നത് എന്നാണ് സന്ദേശത്തിൽ പറയുന്നത്. പക്ഷെ എല്ലാവരെയും കുടുക്കാൻ ഒരു കാര്യം കൂടി അതോടൊപ്പം ഉണ്ട്. നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ പൈസ ഉള്ള വിശ്വസ്തരോട് വിളിക്കാൻ പറയൂ എന്നുകൂടി ഈ സന്ദേശത്തിന്റെ ഏജന്റുമാർ പറയുന്നുണ്ട്. അധികപേരോടും അറിയിക്കുന്നില്ലെന്ന് പറയുന്ന സന്ദേശം പക്ഷെ ഇപ്പോൾ അങ്ങാടിപ്പാട്ടാണ്. 

പരിചയക്കാർക്ക് മാത്രമെന്ന് പറയുന്ന സന്ദേശത്തിലേ നമ്പറിൽ വിളിക്കുന്നവരോടെല്ലാം എല്ലാ കാര്യങ്ങളും അപ്പുറത്തെ സൈഡിൽ നിന്ന് വിശദമായി പറഞ്ഞു നൽകുന്നുണ്ട്. തൃശൂർ മേഖലയിലാണ് ഇത്തരത്തിൽ സന്ദേശം വ്യാപകമായി പ്രചരിച്ചത്. ചൊവ്വാഴ്ച ഉച്ചവരെ മാത്രമേ പണം സ്വീകരിക്കൂ എന്നാണ് സന്ദേശത്തിൽ പറഞ്ഞതെങ്കിലും സമയം കഴിഞ്ഞ് വിളിച്ചവരോടും അവർ പണം സ്വീകരിക്കുന്നത് നിർത്തിയിട്ടില്ല എന്നാണ് അറിയിക്കുന്നത്. മറ്റു ചെലവുകൾക്കുള്ള പണം വേണമെന്നും അത് സ്വീകരിക്കുന്നത് തുടരുകയാണ് എന്നുമാണ് ഏജന്റ് പറയുന്നത്. 

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ട്രസ്റ്റ് രൂപീകരിക്കാനാണ് ദുബൈയിൽ നിന്ന് പണം വന്നത് എന്നാണ് ഏജന്റുമാർ വിളിക്കുന്നവരോട് പറയുന്നത്. 2000 കോടി രൂപയാണ് ഇത്തരത്തിൽ വന്ന പണം ന്യൂഡൽഹിയിൽ എത്തിയത് എന്നാണ് വിശദീകരണം. സംഭവത്തിൽ ആരൊക്കെ പണം നിക്ഷേപിച്ചു എന്ന കാര്യവും മറ്റും വ്യക്തമല്ല. അതിനാൽ എത്രത്തോളം പണം ലഭിച്ചെന്നോ ആരാണ് പുറകിൽ എന്നോ അറിയില്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago