HOME
DETAILS

'ഞാന്‍ മരിച്ചിട്ടാണെങ്കിലും ഇതിന്റെ സത്യം തെളിയണം';  മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചെന്ന് വീഡിയോ, പിന്നാലെ യുവതി ആത്മഹത്യ ചെയ്തു

  
February 22, 2026 | 6:35 AM

kasaragod-woman-suicide-theft-allegation-video-message-jaseela

കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കാസര്‍കോട് നാലത്തടുക്ക സ്വദേശി ജസീല(24)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച വിഷം കഴിച്ച യുവതി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

അയല്‍വാസിയുടെ ഒന്‍പതരപവന്‍ സ്വര്‍ണം മോഷണം പോയെന്നും അത് ജസീല എടുത്തുവെന്നും ആരോപിച്ചായിരുന്നു ഇവരുടെ മാനസിക പീഡനം. പൊലീസ് കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും ജസീല ചിത്രീകരിച്ച വിഡിയോയില്‍ പറയുന്നു. എത്ര ദിവസം താന്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ലെന്നും മരിച്ച ശേഷമെങ്കിലും സത്യം തെളിയണമെന്നും ജസീല പറയുന്നു. ഭര്‍ത്താവും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും തന്നെക്കുറിച്ച് അപവാദ കഥകള്‍ പറയുന്നുവെന്നും മനസ് കൊണ്ടുപോലും ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും യുവതി പറയുന്നു. ഇത് സംബന്ധിച്ച് പൊലിസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. 

വിഡിയോ സന്ദേശത്തിന് പുറമെ ജസീല എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. 

ജസീല വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്:

'ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഞാന്‍ കുറേ വിഷമിക്കുന്നുണ്ട്. എന്റെ ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോള്‍ഡ് മിസ് ആയിട്ടുണ്ട്. അത് ഞാനെടുത്തുവെന്നാണ് പറയുന്നത്. ഞാനെടുത്തിട്ട് പോലുമില്ല. എനിക്ക് അറിയില്ല അങ്ങനെയൊരു സാധനമുള്ളത്. എന്റെ പേരില്‍ എന്തൊക്കെയോ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഞാന്‍ ഏതൊക്കെയോ ചെക്കന്‍മാരുടെ കൂടെ കോഴിക്കോട് പോയി റൂമെടുത്ത് നിന്നുവെന്നെല്ലാം എന്തൊക്കെയോ ആരോപണം പറഞ്ഞ് നടക്കുവാ. എന്റെ ഭര്‍ത്താവിന്റെ വീട്ടുകാരും പരിചയത്തിലുള്ളവരും അറിഞ്ഞു. എന്റെ വീട്ടില്‍ ആര്‍ക്കും സമാധാനമില്ല. മരിക്കേണ്ട അവസ്ഥയിലാണ് എല്ലാവരും. എന്റെയും എന്റെ മക്കളുടെയും മരണത്തിന് ഉത്തരവാദി എന്റെ ഫ്രണ്ടും അവരുടെ ഉപ്പയും ഉമ്മയുമാണ്. എന്നെ നാണംകെടുത്തി. രണ്ടുപേര്‍ ഇവിടെ വന്നിട്ടുണ്ടായിരുന്നു. അവര്‍ എന്തൊക്കെയോ അനാവശ്യം പറഞ്ഞിട്ട് പോയി. എന്റെ സത്യം ആരും വിശ്വസിക്കുന്നില്ല. റിട്ടണ്‍ കംപ്ലെയിന്റ് കൊടുക്കാമെന്ന് വച്ചാല്‍ പൊലീസ് സ്റ്റേഷനിലെ ആള്‍ക്കാര് അത് സമ്മതിക്കുന്നുമില്ല. എന്റെ ഭാഗത്താണ് തെറ്റെന്ന് പറഞ്ഞിട്ട് റിട്ടണ്‍ കംപ്ലെയിന്റ് കൊടുക്കാന്‍ അവര് സമ്മതിക്കുന്നില്ല. എന്റെ മരണത്തിന് ഉത്തരവാദി ഇവരൊക്കെയാണ്. എന്റെ ഹസ്ബന്റും ഉണ്ടതില്‍. 

ഞാന്‍ അധിക ദിവസം ജീവിച്ചിരിക്കില്ല. എത്ര ദിവസം ഉണ്ടാകുമെന്ന് എനിക്ക് അറിയില്ല. എന്റെ സത്യം തെളിയാന്‍ വേണ്ടി മാക്‌സിമം ട്രൈ ചെയ്തു. ഞാന്‍ എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. ഞാന്‍ മരിച്ചിട്ടാണെങ്കിലും ഇതിന്റെ സത്യം തെളിഞ്ഞാല്‍ ഇവര്‍ക്ക് ആ ശിക്ഷ കൊടുക്കണം. എന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഞാന്‍ കാരണം ഒരു സമാധാനം ഉണ്ടായിട്ടില്ല. അവരെ എപ്പോഴും വിഷമിപ്പിച്ചു. ഇതിന്റെ പേരില്‍ അവര് കുറേ അനുഭവിക്കുന്നുണ്ട്. ഇനിയിപ്പോ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. കുറേ പ്രാര്‍ഥിച്ചു, നേര്‍ച്ച വച്ചു.

എടുക്കാത്ത ആഭരണം ഞാന്‍ എങ്ങനെ പോയി കൊടുക്കാന്‍ ആണ്? ഒന്‍പതരപ്പവനുണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഹസ്ബന്റാണെങ്കില്‍ എപ്പോഴും ടോര്‍ച്ചര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. എനിക്ക് വേറെ ബോയ്‌സുമായി ബന്ധമുണ്ടെന്നൊക്കെയാണ് പറയുന്നത്. എന്റെ മക്കളെ ഇവിടെ നിര്‍ത്താന്‍ പറ്റൂല. ആരും നോക്കാന്‍ ഇല്ല. അവരെയും ഞാന്‍ കൊണ്ടുപോകുവാ. ഞാന്‍ മരിച്ചിട്ടെങ്കിലും എന്റെ സത്യം തെളിയണം. ഇനിയെത്ര ദിവസം,എത്ര നിമിഷം, എത്ര മണിക്കൂര്‍ ഞാന്‍ നില്‍ക്കുമെന്ന് എനിക്ക് അറിയില്ല.അത്രയ്ക്കും വയ്യാത്ത അവസ്ഥയിലാണ് ഞാന്‍ ഉള്ളത്. ഞാനും എന്റെ മക്കളും പോയിട്ടുണ്ടെങ്കില്‍ ഇവരെ നിയമപരമായി ശിക്ഷിക്കണം. പൊലീസ് സ്റ്റേഷനില്‍ കംപ്ലെയിന്റ് കൊടുത്തിട്ട് അവരെന്നെ നാണംകെടുത്തിവച്ചു. സത്യം തെളിയാന്‍ കംപ്ലെയിന്റ് കൊടുക്കാന്‍ ഞാനാണ് പറഞ്ഞത്. പക്ഷേ എന്നെത്തന്നെ....ഞാനൊരു തെറ്റും ചെയ്തിട്ടില്ല. മരിച്ചാല്‍ ഞാനും എന്റെ മക്കളും പോയി. വേറെ ആര്‍ക്കും ഒന്നുമില്ല.

എല്ലാവരും എന്നെ കുറ്റപ്പെടുത്തുകയാണ്. ഇങ്ങനെയെല്ലാമാകും എന്നറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ആ വീട്ടിലേക്ക് പോകുമായിരുന്നോ? നിങ്ങള്‍ തന്നെ പറയ്. ഞാന്‍ മനസാവാചാ അറിയാത്ത കാര്യമാണിത്. അവിടെ റൂമെടുത്തിട്ട് പോയി, ഇവിടെ പോയി എന്നൊക്കെ പറയുന്നു. എനിക്കറിയത്തുപോലുമില്ല. ഗോള്‍ഡ് മിസായിട്ടുണ്ടെങ്കില്‍ അതിന്റെ പേര് പറയണം. അല്ലാതെ എന്നെ എന്തിനാ ഇങ്ങനെ നാണംകെടുത്തിയത്? എന്റെ മക്കള്‍ക്ക് ഇനി ജീവിക്കാന്‍ കഴിയുമോ? തല ഉയര്‍ത്തി നടക്കാന്‍ പറ്റുമോ? ഒന്നും പറ്റില്ലല്ലോ... അതുകൊണ്ടാണ് അവരെയും ഞാന്‍ കൊണ്ടുപോകുന്നത്. സത്യം ഒരു ദിവസം തെളിയുമെന്ന വിശ്വാസത്തോടെ ആണ് പോകുന്നത്. ഞാനീ ദുനിയാവില്‍ ഇല്ലെങ്കിലും ഒരു ദിവസം സത്യം തെളിയും. എന്റെ മക്കളെയും കൊണ്ട് ഞാന്‍ പോകുവാണ്.

A 24-year-old woman, Jaseela, from Nalathadukka in Kasaragod, died by suicide after allegedly facing mental harassment over a theft accusation. She had consumed poison on Sunday and was undergoing treatment at a private hospital in Kasaragod before her death.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈക്കത്ത് എല്‍.ഡി.എഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫിസില്‍ വയോധികന്‍ മരിച്ച നിലയില്‍

Kerala
  •  8 days ago
No Image

12 വരികളുള്ള പുതിയ ഫെഡറല്‍ ഹൈവേ; ദുബൈ-ഷാര്‍ജ-അജ്മാന്‍ ഗതാഗതക്കുരുക്ക് നീക്കാന്‍ വമ്പന്‍ പദ്ധതികള്‍

uae
  •  8 days ago
No Image

എൽ.ഡി.എഫ് ഭരണത്തിൽ വ്യവസായമേഖല തകർന്നു; യു.ഡി.എഫിനായി വ്യവസായികളുടെ പ്രചാരണം

Kerala
  •  8 days ago
No Image

69 തസ്തികകളിലെ സഊദിവല്‍കരണം: വിജ്ഞാപനം പുറത്ത്; പ്രവാസികള്‍ക്ക് ജോലി ലഭിക്കാത്ത തസ്തികളുടെ പൂര്‍ണപട്ടിക | Full List

Saudi-arabia
  •  8 days ago
No Image

വോട്ടിങ് കാംപയിൻ: റാപ്പ് ഗാനത്തിനൊപ്പം ചുവടുവച്ച്‌ മുഖ്യ തെര. ഓഫിസറും കലക്ടറും

Kerala
  •  8 days ago
No Image

'ചോദ്യം ചോദിക്കുന്നവരെ അടിച്ചമർത്തുന്നു'; മോദിയും പിണറായിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്ന് പ്രിയങ്ക

Kerala
  •  8 days ago
No Image

പോസ്റ്റൽ വോട്ടിങ് പരിഷ്‌കരണം: ആശങ്കയിൽ സർക്കാർ ജീവനക്കാർ

Kerala
  •  8 days ago
No Image

തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് പൊലിസിന് 12 കോടി; ഇന്ധനച്ചെലവിന് മാത്രം രണ്ടുകോടി 

Kerala
  •  8 days ago
No Image

എസ്.ഡി.പി.ഐ ബന്ധം മുതൽ വ്യാജ ആധാർ വരെ; വാദപ്രതിവാദങ്ങൾക്കിടെ ഇന്ന് കൊട്ടിക്കലാശം

Kerala
  •  8 days ago
No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  8 days ago