HOME
DETAILS

ദുബൈയില്‍ 20,000 ദിര്‍ഹവുമായി യാചകന്‍ പിടിയില്‍

  
Web Desk
February 22, 2026 | 6:30 AM

Beggar Arrested with Dh20000 in Dubai

ദുബൈ: നഗരത്തില്‍ ഭിക്ഷാടന വിരുദ്ധ ക്യാമ്പയിന്‍ ശക്തമാക്കുന്നതിനിടെ 20,000 ദിര്‍ഹവുമായി (ഏകദേശം അഞ്ചുലക്ഷം രൂപ) യാചകന്‍ ദുബൈ പൊലീസിന്റെ പിടിയിലായി. സംശയാസ്പദമായ വ്യക്തികളെയും ക്രിമിനല്‍ പ്രതിഭാസങ്ങളെയും തടയുന്നതിനുള്ള വിഭാഗമാണ് പൊതു പാര്‍ക്കിംഗില്‍ നിന്ന് ഇയാളെ പിടികൂടിയത്. നഗരത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതും വഞ്ചനാപരമായ രീതിയില്‍ പണം തട്ടുന്നതുമായ ഭിക്ഷാടനത്തിനെതിരെ വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് 'കോംബാറ്റിംഗ് ബെഗ്ഗിംഗ്' എന്ന പേരില്‍ ദുബൈ പൊലീസ് പ്രത്യേക പരിശോധന നടത്തുന്നത്.
പാര്‍ക്കിംഗുകളിലും ട്രാഫിക് സിഗ്‌നലുകളിലും എത്തുന്ന ആഡംബര വാഹന ഉടമകളെയാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നതെന്ന് സസ്പിഷ്യസ് പേഴ്‌സണ്‍സ് ആന്‍ഡ് ക്രിമിനല്‍ ഫിനോമിന ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി സലേം അല്‍ ഷംസി പറഞ്ഞു. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും വ്യാജ കഥകള്‍ നിരത്തിയാണ് ഇയാള്‍ വാഹന ഉടമകളില്‍ നിന്ന് പണം തട്ടിയെടുത്തിരുന്നത്.
പള്ളികള്‍, ക്ലിനിക്കുകള്‍, ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ വ്യാജ കഥകള്‍ പറഞ്ഞ് ജനങ്ങളുടെ സഹതാപം മുതലെടുക്കുന്ന സംഘങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം- ബ്രിഗേഡിയര്‍ അല്‍ ഷംസി വ്യക്തമാക്കി.

ഭിക്ഷാടനം ശിക്ഷാര്‍ഹം

ഫെഡറല്‍ നിയമപ്രകാരം ഭിക്ഷാടനം ശിക്ഷാര്‍ഹമായ കുറ്റമാണ്. സഹായം ആവശ്യമുള്ള അര്‍ഹരായ വ്യക്തികള്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത ജീവകാരുണ്യ സംഘടനകളെയാണ് സമീപിക്കേണ്ടതെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. യാചകര്‍ക്ക് പണം നല്‍കി അവരെ പ്രോത്സാഹിപ്പിക്കരുതെന്നും, ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കണമെന്നും ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട് ചെയ്യാനുള്ള വഴികള്‍:

ദുബൈ പൊലീസ് സ്മാര്‍ട്ട് ആപ്പിലെ 'Police Eye' സേവനം.

901 എന്ന നമ്പറില്‍ വിളിക്കുക.

 Police have arrested a beggar found in possession of Dh20,000 in cash during a targeted crackdown on illicit solicitation. The individual was apprehended in a public car park as part of the ongoing 'Combating Begging' campaign. According to Brigadier Ali Salem Al Shamsi, the suspect specifically targeted owners of luxury vehicles at car parks and traffic signals using fabricated stories of extreme poverty.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  11 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  11 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  11 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  11 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  12 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  12 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  12 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  12 days ago