HOME
DETAILS

ജില്ലാ കോടതിയില്‍ പോലും 100 രൂപയുടെ മുദ്രപത്രം കിട്ടാനില്ല; ചെറിയ ആവശ്യങ്ങള്‍ക്ക് പോലും വാങ്ങേണ്ടത് 500 രൂപയുടേത്

  
Avani
July 17 2024 | 13:07 PM

shortage-of-stamp-papers-in-kerala-latest issue-on july

കോഴിക്കോട്: മുദ്രപത്രത്തിന് വേണ്ടി നെട്ടോട്ടമോടി സാധാരണക്കാര്‍. കോഴിക്കോട് ജില്ലാ കോടതിയില്‍ പോലും 100 രൂപയുടെ മുദ്രപത്രം ലഭിക്കാനില്ല. മറ്റ് സ്ഥലത്തും സമാന സ്ഥിതി തന്നെ. മാസങ്ങളായി സര്‍ക്കാര്‍ അച്ചടി നിര്‍ത്തിയതുകൊണ്ടാണ് മുദ്രപത്രങ്ങള്‍ക്ക് ക്ഷാമമെന്നാണ് വെണ്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ചെറിയ ആവശ്യങ്ങള്‍ക്ക് പോലും സാധാരണക്കാര്‍  അഞ്ഞൂറിന്റേതും ആരിരത്തിന്റേതും വാങ്ങേണ്ട സ്ഥിതിയാണുള്ളത്. 

സര്‍ക്കാരുമായി ബന്ധപ്പെട്ട സത്യവാങ്മൂലങ്ങള്‍ക്ക് 100 മുതല്‍ 200 രൂപ വരെയുള്ള മുദ്രപത്രത്തിന്റെ ആവശ്യമേയുള്ളൂ ഇതിനെല്ലാം അഞ്ഞൂറ് രൂപയുടേതാണ് വാങ്ങേണ്ടിവരുന്നത്. 

കുറഞ്ഞ തുകയ്ക്കുള്ള മുദ്ര പത്രങ്ങളുടെ ദൗര്‍ലഭ്യം സംസ്ഥാനത്തെ 1,500ഓളം വെണ്ടര്‍മാരുടെ ജീവിതത്തെയും ബാധിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ നടപടിയും മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. രാജ്യത്തുടനീളം ഇ-സ്റ്റാമ്പിംഗ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുദ്രപത്രം അച്ചടി നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം
 
അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇ-സ്റ്റാമ്പിംഗ് ഇതുവരെ പൂര്‍ണ സജ്ജമായിട്ടില്ല. ഇ-സ്റ്റാമ്പിംഗ് നടപ്പാക്കുന്നതിനൊപ്പം പ്രിന്റ് ചെയ്ത മുദ്രപത്രങ്ങള്‍ കൂടി വിതരണം ചെയ്ത്, കാലക്രമേണ പൂര്‍ണമായും ഇ സ്റ്റാമ്പിംഗിലേക്ക് മാറിയിരുന്നെങ്കില്‍ നിലവിലെ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. 

എത്രയും പെട്ടെന്ന് ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി പ്രതിസന്ധി പരിഹരിക്കുമെന്ന പതിവ് പല്ലവിയാണ് ട്രഷറി ഡയറക്റ്ററേറ്റിന്റെ മറുപടി. ചെറിയ മൂല്യമുള്ളമുദ്രപത്രങ്ങള്‍ എത്രയും പെട്ടെന്ന് വിപണിയില്‍ ലഭ്യമാക്കണമെന്നും പൊതുജന ആവശ്യം മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ അടിയന്തര ശ്രദ്ധ പതിയണമെന്നും ആധാരമെഴുത്തുകാര്‍ ആവശ്യപ്പെടുന്നത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  3 hours ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  4 hours ago
No Image

ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്

Cricket
  •  4 hours ago
No Image

പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു

International
  •  4 hours ago