HOME
DETAILS

ഒമാൻ തീരത്തെ എണ്ണകപ്പൽ അപകടം; 9 പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

  
Web Desk
July 17, 2024 | 5:23 PM

Oil tanker accident off Oman coast; 9 people were rescued and are on their way back

മസ്കത്ത്:കൊമോറോസ് കൊടിവെച്ച എണ്ണക്കപ്പൽ  ഒമാൻ തീരത്ത് മറിഞ്ഞ് അപകടം. 16പേരാണ് കപ്പലിലുണ്ടായിരുന്നത്. അപകടത്തിൽ കാണാതായ 9 പേരെ രക്ഷപ്പെടുത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ട 9 പേരിൽ 8 പേർ ഇന്ത്യൻ പൗരൻമാരാണ്, ഒരാൾ ശ്രീലങ്കൻ പൗരനും. ആകെ 13 ഇന്ത്യൻ പൗരൻമാരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം.

ഒമാനി തുറമുഖ പട്ടണമായ ദുക്‌മിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കൽ മൈൽ (28.7 മൈൽ) അകലെയാണ് എണ്ണക്കപ്പൽ മറിഞ്ഞത്. ഒമാൻ മാരിടൈം സെക്യൂരിറ്റി സെൻ്ററാണ് വിവരം പുറത്തുവിട്ടത്. അൽ പുസ്‌ത ഗവർണറേറ്റിലാണ് ദുക്മം സ്ഥിതി ചെയ്യുന്നത്.

ഞായറാഴ്‌ച പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് എണ്ണക്കപ്പൽ മറിഞ്ഞതെന്നാണ്  നിഗമനം. അപകടകാരണം ഇതുവരെ വ്യക്‌തമല്ല. മറിഞ്ഞ കപ്പലിൽ നിന്ന് എണ്ണ കടലിലേക്ക് ചോർന്നിട്ടുണ്ടോ എന്ന് പരിശോധന നടത്തി കൊണ്ടിരിക്കുകയാണ്.ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് പരുക്കേറ്റ മൂന്ന് ഇന്ത്യക്കാർ നിലവിൽ ഒമാനിലെ കൗലയിലുള്ള ആശുപത്രിയിൽ ചികിത്സയിലാണ് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"അവളെ ക്രിമിനലായി കാണുന്നത് ലജ്ജാകരം"; ഇതാണോ നീതി?': ഉന്നാവ് കേസിൽ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  a day ago
No Image

ആരവല്ലി സംരക്ഷണം പ്രഹസനമാകുന്നു: ഖനന മാഫിയയെ സഹായിക്കാൻ കേന്ദ്രം 'ഉയരപരിധി' നിശ്ചയിച്ചതായി ആക്ഷേപം

National
  •  a day ago
No Image

കരിമ്പനകളുടെ നാട്ടിൽ ചരിത്രം കുറിച്ച് സമസ്ത ശതാബ്ദി സന്ദേശ യാത്ര

Kerala
  •  a day ago
No Image

ക്രിസ്മസ് അവധി റദ്ദാക്കി; ലോക്ഭവൻ ജീവനക്കാർ നാളെ ഹാജരാകണമെന്ന് ഉത്തരവ്

National
  •  a day ago
No Image

യുഎഇയിൽ ഇന്റർനെറ്റ് വിപ്ലവം; 5.5ജി സാങ്കേതികവിദ്യയുമായി 'ഇ&', സെക്കൻഡിൽ 4 ജിബി വേഗത

uae
  •  a day ago
No Image

ആർസിബി താരം യാഷ് ദയാലിന് നിയമക്കുരുക്ക്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

crime
  •  a day ago
No Image

15 കുഞ്ഞുങ്ങൾ, 15 ലക്ഷം വീതം; ഹൈദരാബാദിൽ അന്തർസംസ്ഥാന ശിശുവിൽപ്പന സംഘം പിടിയിൽ; 12 പേർ അറസ്റ്റിൽ

National
  •  a day ago
No Image

'എന്റെ വാക്കുകൾ കേട്ട് അവരുടെ കണ്ണുനിറഞ്ഞു': രാഹുലിനെയും സോണിയയെയും കണ്ട് ഉന്നാവോ അതിജീവിത; നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

National
  •  a day ago
No Image

'ലോകകപ്പ് ഫേവറിറ്റുകൾ' ആരൊക്കെ? ക്രിസ്റ്റ്യാനോ നയിക്കുന്ന പോർച്ചുഗലിനെ ഒഴിവാക്കി സ്വന്തം പരിശീലകൻ; കാരണമിതാണ്

Football
  •  a day ago
No Image

കലാപം കത്തിപ്പടരുന്നതിനിടെ ധാക്കയിൽ ബോംബ് സ്ഫോടനം; യുവാവ് കൊല്ലപ്പെട്ടു

International
  •  a day ago