ADVERTISEMENT
HOME
DETAILS

പ്ലസ് വൺ: വിഷയം, സ്‌കൂൾ കോമ്പിനേഷൻ മാറ്റം; അലോട്ട്‌മെന്റിന് 32,985 സീറ്റുകൾ

ADVERTISEMENT
  
Web Desk
July 18 2024 | 02:07 AM

Plus One: Subject and School Combination Changes; 32,985 Seats for Allotment

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തില്‍ സ്‌കൂള്‍, വിഷയ കോമ്പിനേഷന്‍ മാറ്റം എന്നിവക്കുള്ള അലോട്ട്മെന്റില്‍ സംസ്ഥാനത്ത് 32,985 സീറ്റുകള്‍. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള മെറിറ്റ് ഒഴിവുകളും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ അധികമായി അനുവദിച്ച 138 താല്‍ക്കാലിക ബാച്ചുകളിലെ സീറ്റുകളും ഉള്‍പ്പെടുത്തിയാണ് ഇന്നലെ സ്‌കൂള്‍, വിഷയ കോമ്പിനേഷന്‍ മാറ്റത്തിന് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്.

ഏകജാലകം വഴി മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ട്രാന്‍സ്ഫറിന് അപേക്ഷിക്കാം. പ്രവേശനം നേടിയ ജില്ലക്കകത്ത് സ്‌കൂള്‍ മാറ്റത്തിനോ, കോമ്പിനേഷന്‍ മാറ്റത്തോടെയുള്ള സ്‌കൂള്‍ മാറ്റത്തിനോ, സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ ആണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. 19ന് ഉച്ചക്ക് രണ്ട് മണിവരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം.

വിവിധ അലോട്ട്മെന്റുകളില്‍ ഒന്നാം ഓപ്ഷനില്‍ പ്രവേശനം നേടിയവര്‍ കൂടാതെ ഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകര്‍, സ്പോര്‍ട്സ് ക്വാട്ട, കമ്മ്യൂനിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട, അണ്‍ എയ്ഡഡ് ക്വാട്ട എന്നിവയില്‍ പ്രവേശനം നേടിയവര്‍ക്കും സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

120 താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിച്ച മലപ്പുറത്താണ് കൂടുതല്‍ സീറ്റുകളുള്ളത്. 8456 സീറ്റുകളാണ് മെറിറ്റിലുള്ളത്. 18 അധിക ബാച്ചുകള്‍ അനുവദിച്ച കാസര്‍കോട് ജില്ലയില്‍ 2082 സീറ്റുകളാണുള്ളത്. മറ്റു ജില്ലകളിലെ സീറ്റുകളുടെ കണക്ക്. തിരുവനന്തപുരം 2306, കൊല്ലം 2764, പത്തനംതിട്ട 2753, ആലപ്പുഴ 2506, കോട്ടയം 1786, ഇടുക്കി 1054, എറണാകുളം 283, തൃശൂര്‍ 2208, പാലക്കാട് 1137, കോഴിക്കോട് 1099, വയനാട് 583, കണ്ണൂര്‍ 1420. സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് ശേഷമുള്ള ഒഴിവുകളായിരിക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്തുക. ഈ മാസം 22നാണ് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക.

അധിക ബാച്ച് സ്‌കൂളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷമായ കാസര്‍കോട്, മലപ്പുറം ജില്ലകള്‍ക്ക് അനുവദിച്ച അധിക ബാച്ച് സ്‌കൂളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മലപ്പുറം ജില്ലയിലെ 74 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് 120 ബാച്ച് അനുവദിച്ചത്. ഇതില്‍ കൂടുതല്‍ ലഭിച്ചത് പെരിന്തല്‍മണ്ണ, കൊണ്ടോട്ടി മണ്ഡലങ്ങളിലാണ്. നിലമ്പൂര്‍, വള്ളിക്കുന്ന്, തിരൂരങ്ങാടി മണ്ഡലങ്ങളിലാണ് കുറവ്. കാസര്‍കോട് ജില്ലയില്‍ 18 ബാച്ചുകളാണ് അനുവദിച്ചത്. എല്ലാ ബാച്ചിലും 60 സീറ്റുകളാണ് ലഭിക്കുക.

Changes in subject and school combinations for Plus One students. A total of 32,985 seats are available for allotment

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  4 days ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  4 days ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  4 days ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  4 days ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  4 days ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  4 days ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  4 days ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  4 days ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  4 days ago