ADVERTISEMENT
HOME
DETAILS

ആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്: മാലിന്യമുക്തം നവകേരളം പദ്ധതി പ്രഖ്യാപനങ്ങളിലൊതുങ്ങി

ADVERTISEMENT
  
രാജു ശ്രീധർ
July 18 2024 | 02:07 AM

Staff Shortage in Health Department: Clean Kerala Campaign Limited to Announcements

 

പത്തനംതിട്ട:ബ്രഹ്മപുരം തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മാലിന്യപ്രശ്നം പരിഹരിക്കാനുള്ള യത്നത്തിന്റെ ഭാഗമായി ആരംഭിച്ച ''മാലിന്യമുക്തം നവകേരളം'' കാംപയിൻ ഉദ്ദേശലക്ഷ്യം സാധിക്കാതെ പ്രഖ്യാപനങ്ങളിലൊതുങ്ങി. കഴിഞ്ഞ വർഷം പരിസ്ഥിതി ദിനമായ ജൂൺ 5 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതി പ്രകാരം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യം വലിച്ചെറിയൽ മുക്തമാകുമെന്നായിരുന്നു വ്യക്തമാക്കിയത്.മാലിന്യം എവിടെക്കണ്ടാലും ആർക്കും അതിന്റെ ഫോട്ടോയോ വീഡിയോയോ പകർത്തി ബന്ധപ്പെട്ടവർക്ക അയച്ചു കൊടുക്കാമെന്നും നിശ്ചിത സമയത്തിനുള്ളിൽ അത് നീക്കം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പദ്ധതി ഒരടിപോലും മുന്നോട്ട് പോയില്ലെന്നതിൻ്റെ തെളിവാണ് തലസ്ഥാനത്ത് ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി മാലിന്യ കൂമ്പാരത്തിൽ മുങ്ങി മരിച്ച സംഭവം.


ടൺകണക്കിന് മാലിന്യമാണ് ഇതുപോലെ സംസ്ഥാനത്ത് എമ്പാടും തോടുകളിൽ നിറഞ്ഞു കിടക്കുന്നത്.അവശ്യ സർവീസായ ആരോഗ്യവകുപ്പിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കും ഫീൽഡിലെത്തി വിലയിരുത്താനും സാമ്പിളുകൾ ശേഖരിക്കാനും ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് പരാതി. ഓരോ ജില്ലയിലും 200 ഓളം ജീവനക്കാരുടെ കുറവുള്ളതായാണ് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ഹെൽത്ത് സൂപ്പർവൈസർ, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 1, ഗ്രേഡ് 2, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങി തസ്തികകളാണ് പൂർണമായും നികത്താത്തത്.

ആരോഗ്യ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും സഞ്ചരിക്കാൻ ആവശ്യത്തിന് വാഹനങ്ങൾ ഇല്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.15 വർഷത്തിലേറെ പഴക്കമുള്ള 850 വാഹനങ്ങൾ ഈയിടെ ഒറ്റയടിക്ക് കണ്ടം ചെയ്തപ്പോൾ പകരം വാഹനങ്ങൾ ഏർപ്പെടുത്താതിരുന്നതോടെ പ്രവർത്തനങ്ങൾ താളം തെറ്റുകയായിരുന്നു.ജില്ലാ മെഡിക്കൽ ഓഫീസുകളിൽ പരമാവധി 12 വാഹനങ്ങൾ ആവശ്യമുള്ളപ്പോൾ പേരിന് മാത്രമായി മാറിയെന്നാണ് ആരോഗ്യ വകുപ്പിൽ നിന്നറിയുന്നത്.സാമ്പത്തിക പ്രതിസന്ധി കാരണം വകുപ്പിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത് ഫീൽഡ് പ്രവർത്തനങ്ങളെ ബാധിച്ചു കഴിഞ്ഞു.

ഇതിനിടെ, 2009 ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ആരംഭിച്ച ആരോഗ്യകേരളം പദ്ധതിയിലൂടെ ലഭിക്കേണ്ട കോടികളുടെ ഫണ്ടും നഷ്ടമായി.മുൻകാലങ്ങളിൽ സർക്കാർ തലത്തിൽ പാളിച്ചകൾ ഉണ്ടായാലും ഉദ്യോഗസ്ഥ ഇടപെടലുകളിൽ പ്രവർത്തനം കാര്യക്ഷമായിരുന്നതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരും ചുമതലകൾ ഏറ്റെടുത്ത് നടത്താൻ മടിക്കുകയാണെന്നാണ് വിമർശനം.

സാമ്പത്തിക പ്രതിസന്ധി മൂലം

ഫണ്ട് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ലഭിച്ചാൽ സ്വന്തം പോക്കറ്റിൽ നിന്നും പണം ചെലവിടുന്ന പ്രവണത ഉണ്ടായിരുന്നെങ്കിൽ ഇന്ന് അതിന് ഉദ്യോഗസ്ഥർ ധൈര്യപ്പെടില്ലെന്നും ജീവനക്കാർ പറയുന്നു. കാലവർഷത്തിന് മുമ്പേ ആരംഭിക്കേണ്ടിയിരുന്ന മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ വേണ്ടത്ര പ്രവർത്തിച്ചില്ലെന്നാണ് ആക്ഷേപം.

കൊതുക് നശീകരണ പ്രവർത്തനങ്ങൾ പോലും നിലച്ചമട്ടാണ്. ജൈവമാലിന്യം ഉറവിടത്തിലോ സാമൂഹ്യതല സംവിധാനത്തിലോ പൂർണമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കാൻ പോലും ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. പൊതുനിരത്തുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കപ്പെട്ടിട്ടുള്ള മാലിന്യം സമ്പൂർണമായി നീക്കംചെയ്യണമെന്നതും പ്രഖ്യാപനം മാത്രമായി മാറി.

he health department is facing a staff shortage, causing the Clean Kerala campaign to be limited to announcements without effective implementation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  14 days ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  14 days ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  14 days ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  14 days ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  14 days ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  14 days ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  14 days ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  14 days ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  14 days ago