HOME
DETAILS

'കടിച്ചു കുടയുമ്പോഴും അവനവയെ ഓമനിച്ചു കൊണ്ടിരുന്നു' ഓട്ടിസം ബാധിതനെ നായയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഇസ്‌റാഈല്‍ സേന

  
Web Desk
July 18, 2024 | 6:32 AM

Gaza man with Down's syndrome attacked by IDF dog


ഗസ്സ: നായ്ക്കള്‍ കടിച്ചു കുടയുമ്പോഴും വേദനയാല്‍ പുളയുമ്പോഴും അവനവയെ ഓമനിക്കുന്നുണ്ടായിരുന്നു. അവനെല്ലാരോടും സ്‌നേഹമാണ്. മനുഷ്യത്വം തൊട്ടു തീണ്ടാത്ത ഇസ്‌റാഈല്‍ നരാധമന്‍മാരുടെ ക്രൂരതയൊന്നും അവനറിയില്ല. അനവന് നൊന്താലും മറ്റുള്ളവര്‍ ചിരിക്കുന്നത് കാണാനാണ് അവനിഷ്ടം. ഗസ്സയില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സൈന്യം നായയെ കൊണ്ട് കടിപ്പിച്ചു കൊന്ന ഡൗണ്‍ സിന്‍ഡ്രോമും ഓട്ടിസവും ബാധിച്ച 24 കാരന്‍ മുഹമ്മദ് ബഹറിന് സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ.   

ഗസ്സ സിറ്റിയിലെ കിഴക്കന്‍ ഷെജായ നസാസ് സ്ട്രീറ്റ് നിവാസിയായ ബഹറിനെ വീട്ടില്‍ വെച്ചാണ് സൈന്യം അതിക്രൂരമായി കൊലപ്പെടുത്തിയത്. ബഹറിന്റെ 70 കാരിയായ മാതാവ് നബീലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

കഴിഞ്ഞ ജൂണ്‍ 27ന് ഇവരോട് ഒഴിഞ്ഞുപോകാന്‍ ഇസ്‌റാഈല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓട്ടിസം ബാധിച്ച സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത ബഹറിനെയും കൊണ്ട് ഇനിയുമൊരു പലായനം നബീലയ്ക്ക് സാധ്യമായിരുന്നില്ല. ഇതിനകം 15 തവണ തങ്ങള്‍ പലായനം ചെയ്തിരുന്നുവെന്ന് അവര്‍ പറഞ്ഞു. നേരത്തെ ജിബ്രീല്‍ പ്രദേശത്തേക്ക് മാറിയെങ്കിലും അവിടെ ഇസ്‌റാഈല്‍ ബോംബിട്ടു. പിന്നീട് ഹൈദര്‍ ചത്വരത്തിലെത്തി, അവിടെയും ബോംബാക്രമണം നേരിട്ടു. റിമാലിലും ശവ ചത്വരത്തിലും പോയപ്പോഴും അവിടെയും ആക്രമണമായിരുന്നുവെന്നും എവിടേക്കും ഇനി പോകാനുണ്ടായിരുന്നില്ല- നബീല പറയുന്നു.

bahar gaza mom.jpeg

ഇസ്‌റാഈല്‍ സൈന്യമെത്തുമ്പോള്‍ ബഹര്‍ വീട്ടിലെ സോഫയില്‍ കിടക്കുകയായിരുന്നു. അവന് അവിടെയല്ലാതെ മറ്റെവിടെയും ഇരിക്കില്ല. ഇസ്‌റാഈല്‍ സൈന്യം നായയെകൊണ്ട് ബഹറിനെ ആക്രമിപ്പിച്ചു. നെഞ്ചില്‍ നായ കടിച്ചു പരുക്കേല്‍പ്പിച്ചു. സംസാരിക്കാന്‍ ശേഷിയില്ലാത്ത ബഹര്‍ കരയുന്നുണ്ടായിരുന്നു. ഓട്ടിസം ബാധിച്ച കുട്ടിയാണെന്നും കരുണ കാണിക്കണമെന്നും സൈന്യത്തോട് കേണപേക്ഷിച്ചെങ്കിലും ബഹര്‍ രക്തം ഒലിച്ച് അവശനാകും വരെ ആക്രമണം തുടര്‍ന്നുവെന്ന് നബീല്‍ പറഞ്ഞു. സൈന്യത്തിന്റെ നായയുടെ തലയില്‍ പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ കൈകള്‍ മാരകമായി കടിച്ചുപരുക്കേല്‍പ്പിച്ചുവെന്ന് മാതാവ് പറഞ്ഞു. 

bahar gaza sofa.jpeg

ആക്രമണം നടന്ന സോഫയ്ക്ക് സമീപം രക്തം തളംകെട്ടിയതിന്റെ കറയുള്ള ചിത്രവും മാധ്യമങ്ങള്‍ പുറത്തു വിട്ടു.  മാരകമായി പരുക്കേറ്റ ബഹ്‌റിനെ ഒരു മുറിയിലിട്ടു സൈന്യം പൂട്ടി. സൈനിക ഡോക്ടര്‍ വന്ന് അവനെ ചികിത്സിക്കുമെന്ന് സൈന്യം തങ്ങളോട് പറഞ്ഞു. തങ്ങളെ മറ്റൊരു മുറിയിലും പൂട്ടിയിട്ടുവെന്ന് നബീല പറഞ്ഞു. പിന്നീട് മുഹമ്മദ് മരിച്ചു. മകന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ മരിക്കേണ്ടിവന്നാലും ഇനി പലായനം ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നബീല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  a day ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  a day ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  a day ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  a day ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  a day ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  a day ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago