സുസ്ഥിര വികസനം: കിലയില്‍ രാജ്യാന്തര റൈറ്റ്‌ഷോപ്പ്
തൃശൂര്‍: ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപിത നയമായ സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട രാജ്യാന്തര റൈറ്റ്‌ഷോപ്പ് ഒക്‌ടോബര്‍ മൂന്നാംവാരം കിലയില്‍ സംഘടിപ്പിക്കും. സുസ്ഥിരവികസനം വിവിധ സംസ്ഥാനങ്ങള്‍ക്കു കൂടി ബാധകമാക്കുകയാണ് റൈറ്റ് ഷോപ്പിന്റെ ലക്ഷ്യം. റൈറ്റ്‌ഷോപ്പ് അഞ്ചുദിവസം നീണ്ടു നില്‍ക്കുമെന്ന് കില ഡയറക്ടര്‍ ഡോ. പി.പി ബാലന്‍ അറിയിച്ചു. റൈറ്റ്‌ഷോപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര പഞ്ചായത്ത് രാജ് സെക്രട്ടറി ജിതേന്ദ്ര ശങ്കര്‍ മാത്തൂറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കിലയിലെത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി. കേന്ദ്ര പഞ്ചായത്ത് രാജ് ജോ.സെക്രട്ടറി ശാരദാമുരളീധരന്‍, അസി.സെക്രട്ടറിമാരായ ഗ്രേസ് പച്ചൗ, ലോകേഷ് കുമാര്‍ എന്നിവരും സംഘത്തിലുണ്ട്. ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റിലെ (എന്‍.ഐ.ആര്‍.ഡി) പ്രൊഫസര്‍മാരായ ഡോ. പ്രത്യുഷ് പട്‌നായിക്ക്, ഡോ. കെ. ജയലക്ഷ്മി, കണ്‍സല്‍ട്ടന്റ് ആര്‍. സൂര്യനാരായണറെഡ്ഡി, കില ഫക്കല്‍റ്റികളായ ഡോ.ജെ.ബി രാജന്‍, ഡോ.സണ്ണി ജോര്‍ജ്, ഡോ.പീറ്റര്‍ എം.രാജ്, എക്സ്റ്റഷന്‍ ഫാക്കല്‍റ്റികളായ പ്രൊഫ. ടി. രാഘവന്‍, എം.ജി കാളിദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റൈറ്റ്‌ഷോപ്പിന്റെ രൂപരേഖയെക്കുറിച്ച് ചര്‍ച്ചചെയ്തു. കില ഫാക്കല്‍റ്റികളുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും ആശയവിനിമയം നടത്തി. സംഘാംഗങ്ങള്‍ പിന്നീട് അടാട്ട് ഗ്രാമപഞ്ചായത്തും സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."