HOME
DETAILS
MAL
പൊളിയാണേ...! നത്തോലി ഫ്രൈ- ആരും കഴിച്ചുപോവും
Web Desk
July 18 2024 | 10:07 AM
നത്തോലി-500
കുരുമുളകു പൊടി- ഒരുടീസ്പൂണ്‍
മുളകു പൊടി- ഒരു ടീസ്പൂണ്‍
മഞ്ഞപ്പൊടി- കാല് ടീസ്പൂണ്‍
ചുവന്നുള്ളി- 5
അരിപ്പൊടി- ഒരു സ്പൂണ്‍
സവാള-2
വെളുത്തുള്ളി -6 അല്ലി
ഇഞ്ചി-ഒരു കഷണം
ഗരം മസാല- കാല് ടീസ്പൂണ്‍
ജീരകം-കാല്
തേങ്ങ- ആവശ്യത്തിന്
നാരങ്ങാനീര്-അല്പം
കറിവേപ്പില-4 തണ്ട്
നത്തോലി നന്നായി വൃത്തിയാക്കി മുളകുപൊടിയും കുരുമുളകുപൊടിയും മഞപ്പൊടിയും കുറച്ച് അരിപ്പൊടിയും ഉപ്പും ചേര്‍ത്ത് കുഴച്ചു വയ്ക്കുക. ഇനി പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് ഈ നെത്തോലി വറുത്തുകോരുക. അതേ എണ്ണയിലേക്ക് സവാളയും ചെറിയള്ളിയും ഇഞ്ചി,വെളുത്തി എന്നിവ ചേര്‍ത്തു വഴറ്റുക.
ഇതിലേക്ക് ജീരകപ്പൊടിയും ഗരം മസാലയും തേങ്ങാകൊത്തും വറ്റല്‍ മുളകും കൂടെ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് നെത്തോലി വറുത്തതും കറിവേപ്പിലയും നാരങ്ങാനീരും ചേര്‍ക്കുക. ഇനി തീ ഓഫ് ചെയ്യുക. പൊളിയാണേ നെത്തോലി ഫ്രൈ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."