കോഴിക്കോട് ചികിത്സയിലുള്ള 14-കാരന് നിപയെന്ന് സംശയം; സ്രവ സാംപിൾ പരിശോധനയ്ക്ക് പൂനെയിലേക്ക്
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് നിപ വൈറസ് ബാധയുള്ളതായി സംശയം. കുട്ടിയുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു. പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കാണ് പരിശോധനയ്ക്ക് അയച്ചത്. കുട്ടിയുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു
പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട് ഉള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പനി, തലവേദന, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളാണ് കുട്ടിയ്ക്ക് ഉണ്ടായിരുന്നത്. സംശയത്തെ തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിപ ബാധയെന്ന് സംശയമുള്ള പ്രദേശത്ത് കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."