സുപ്രഭാതം കാംപയിന്: സജീവമായി ജില്ലാ കണ്‍വന്‍ഷനുകള്‍
മലപ്പുറം: സുപ്രഭാതം ദിനപത്രം 11ാം വാര്‍ഷിക കാംപയിനോട് അനുബന്ധിച്ചുള്ള കണ്‍വന്‍ഷനുകള്‍ വിവിധ ജില്ലകളില്‍ സജീവമായി. ഇന്നലെ മലപ്പുറം വെസ്റ്റ് ജില്ലയിലെ കോട്ടക്കലില്‍ നടന്ന കണ്വന്ഷന് ടി.ഐ മദ്റസയില്‍ എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം സൈതാലിക്കുട്ടി ഫൈസി കോറാട് അധ്യക്ഷനായി.എസ്.കെ.ജെ.എം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. ഷാഫി ഹാജി ചെമ്മാട് പദ്ധതി അവതരിപ്പിച്ചു.
എസ്.കെ.ജെ.എം സംസ്ഥാന സെക്രട്ടറി ഹുസൈന്‍കുട്ടി മുസ് ലിയാര്‍ പുളിയാട്ടുകുളം, എസ്.കെ.ജെ.എം വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി, ബാപ്പുട്ടി തങ്ങള്‍, പി.എം റഫീഖ് അഹ്മദ്, കെ.എം കുട്ടി എടക്കുളം, കാടാമ്പുഴ മൂസ ഹാജി, ഹംസ ഹാജി മുന്നിയൂര്‍, എം.പി മുഹമ്മദലി ദാരിമി കരേക്കാട്, അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍, ഉസ്മാന് ഫൈസി ഇന്ത്യനൂര്‍, സി.കെ മൊയ്തീന് ഫൈസി, മുഹമ്മദലി മുസ് ലിയാര്‍ കോഴിച്ചെന, നൗഷാദ് ചെട്ടിപ്പടി, സലാം ദാരിമി ചെമ്മാട്, സുബൈര്‍ ഫൈസി മാവണ്ടിയൂര്‍, അക്ബര്‍ മമ്പാട്, എസ്.എം തങ്ങള്‍ ചേളാരി, സി.കെ മന്‍സൂര്‍, റഊഫ് കാച്ചടിപ്പാറ, കബീര്‍ ദാരിമി കോട്ടക്കല്‍, ഹുസൈന് ദാരിമി ഊരകം, മൊയ്തീന്‍കുട്ടി ദാരിമി പള്ളിക്കല്‍, മുഹമ്മദലി പുളിക്കല്‍ സംബന്ധിച്ചു.
പെരുമ്പാവൂര്‍ സമസ്ത ജില്ലാ കാര്യാലയത്തില്‍ നടന്ന എറണാകുളംഇടുക്കി സംയുക്ത ജില്ലാ നേതൃസംഗമം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസ്സന് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ എ.എം പരീത് അധ്യക്ഷനായി. സുപ്രഭാതം കാംപയിന് സംസ്ഥാന കോഡിനേറ്റര്‍ കുടക് അബ്ദുറഹ്മാന് മുസ് ലിയാര്‍, പ്രൊജക്ട് അവതരണം നടത്തി. സുപ്രഭാതം ഡയരക്ടര്‍ സുലൈമാന്‍ ദാരിമി ഏലംകുളം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അബ്ദുല്‍ കരീം മു സ് ലിയാര്‍ ഇടുക്കി, എന്‍.കെ മുഹമ്മദ് ഫൈസി, എം.എം അബൂബക്കര്‍ ഫൈസി, ടി.എ ബഷീര്‍, ശറഫുദ്ദീന്‍ തങ്ങള്‍, മുട്ടം കബീര്‍, സുപ്രഭാതം കൊച്ചി ബ്യൂറോ ചീഫ് ജലീല്‍ അരൂക്കുറ്റി സംസാരിച്ചു. എറണാകുളം ജില്ലാ കോഡിനേറ്റര്‍ ഇസ്മാഈല്‍ ഫൈസി വണ്ണപ്പുറം സ്വാഗതവും കൊച്ചി റസിഡന്റ് മാനേജര്‍ എ. ശംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."