HOME
DETAILS

60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

  
May 17 2025 | 08:05 AM

Hajj Pilgrims Must Declare Items Worth Over 60000 Riyals Saudi Ministry

റിയാദ്: സഊദി വിമാനത്താവളം, കര അതിര്‍ത്തി, തുറമുഖം എന്നീ മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് എത്തുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ അനുവദിച്ച തുകയില്‍ കൂടുതല്‍ മൂല്യമുള്ള വസ്തുക്കളുമായി എത്തി പിഴ അടയ്ക്കുന്നത് ഒഴിവാക്കാണമെന്ന് സഊദി അധികൃതരുടെ നിര്‍ദേശം. ആകെ 60,000 റിയാലിന് മുകളില്‍ മൂല്യമുള്ള വസ്തുക്കളുമായാണ് ഹജ്ജ് ചെയ്യാന്‍ വരുന്നതെങ്കില്‍ ഇക്കാര്യം അധികൃതരെ മുന്‍കൂട്ടി അറിയിച്ചാല്‍ പിഴ അടയ്‌ക്കേണ്ടി വരില്ലെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

60,000 റിയാലില്‍ കൂടുതല്‍ പണമോ വസ്തുക്കളോ ആയി സഊദിയിലേക്ക് പ്രവേശിക്കുന്ന സമയത്തും പുറത്തുകടക്കുന്ന സമയത്തും തീര്‍ത്ഥാടകര്‍ ഇക്കാര്യം അധികൃതരോട് വെളിപ്പെടുത്തണം. അല്ലാത്തപക്ഷം തീര്‍ത്ഥാടകര്‍ ശിക്ഷ നേരിടേണ്ടിവരും. 

കറന്‍സി, വിലപിടിപ്പുള്ള രത്‌നങ്ങള്‍, ലോഹങ്ങള്‍, സ്വര്‍ണക്കട്ടികള്‍ എന്നിവയ്ക്കും ഈ നിയമം ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു. 

കസ്റ്റംസ് വിഭാഗത്തിനു മുന്നില്‍ ഇതേക്കുറിച്ച് അറിയിക്കുന്നത് തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സഊദി അറേബ്യയുടെ സാമ്പത്തിക, നിയമ സംവിധാനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തെളിയിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കാലതാമസം, പിഴ തുടങ്ങിയ നിയമനടപടികള്‍ക്ക് കാരണമാകും.

തീര്‍ത്ഥാടകരെ സുരക്ഷിതവും സുഗമവും നിയമാനുസൃതവുമായ ഹജ്ജ് യാത്ര ആസ്വദിക്കാന്‍ സഹായിക്കുന്നതിനുള്ള ഞങ്ങളുടെ നിരന്തരമായ ബോധവല്‍ക്കരണ കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശം എന്ന് മന്ത്രാലയം പറഞ്ഞു.

The Saudi Ministry of Hajj and Umrah has instructed Hajj pilgrims to inform authorities in advance if they are carrying valuables exceeding 60,000 riyals. This step aims to ensure transparency and compliance with customs regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  4 days ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  4 days ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 days ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  4 days ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  4 days ago
No Image

അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

International
  •  4 days ago
No Image

അതി തീവ്ര മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 days ago
No Image

ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി

International
  •  4 days ago
No Image

48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ 

Kerala
  •  4 days ago
No Image

ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ

Kerala
  •  4 days ago