വില്‍പ്പനയില്‍ ഇഞ്ചോടിഞ്ചിന് കുതിച്ചുകേറി ടാറ്റയുടെ പഞ്ച്, ഒപ്പം വച്ച് പിടിച്ചു മാരുതിയും
2024 മെയ് മാസത്തില്‍ കാറുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട വാഹനമായ മാരുതി സ്വിഫ്റ്റിനെ മറികടന്ന് ടാറ്റയുടെ പഞ്ച്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സിന്റെ (എസ്.ഐ.ഒ.എം.) കണക്കുകള്‍ അനുസരിച്ചു പാസഞ്ചര്‍ വാഹന വ്യവസായം അതിന്റെ 3.7 ലക്ഷം യൂണിറ്റുകളില്‍ 3% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സ്ലോട്ടുകളില്‍ പഞ്ച്, സ്വിഫ്റ്റ്, ക്രെറ്റ, എര്‍ട്ടിഗ എന്നി വാഹനങ്ങളാണ് മുന്‍നിരയില്‍ നില്‍ക്കുന്നത്.
ഇന്ത്യയില്‍ വില്‍പ്പന വര്‍ധിപ്പിക്കാനും, മികച്ച പത്ത് വാഹനങ്ങളില്‍ ഇടം പിടിക്കാനുമായി, മോഡലുകളില്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയും, സൗകര്യങ്ങളും വാഗ്ദാനം ചെയ്തു കൊണ്ട് നിര്‍മ്മാക്കള്‍ തമ്മില്‍ മത്സരിച്ചു കൊണ്ടിരിക്കുന്നു. 2024 മെയ് മാസത്തിലെ മാരുതി സ്വിഫ്റ്റിന്റെ വിറ്റൊഴിക്കല്‍ റെക്കോര്‍ഡുകളേയെല്ലാം മറികടന്ന് ജൂണില്‍ 18,238 യൂണിറ്റുകള്‍ വിറ്റഴിച്ച് ടാറ്റ പഞ്ച് അതിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ മോഡല്‍ സ്ഥാനം പിടിച്ചെടുത്തു.
താങ്ങാനാവുന്ന വിലയില്‍ വരുന്ന, വിപുലമായ ഫീച്ചറുകളും ഭാരത് എന്‍.സി.എ.പി 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗുമടങ്ങുന്ന ടാറ്റയുടെ പഞ്ച് കഴിഞ്ഞ കുറെ മാസങ്ങളോളം ജനസ്വീകാര്യത ലഭിച്ച ഒരു മോഡല്‍ കൂടിയാണ്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 കാര്‍ മോഡലുകളുടെ പട്ടികയില്‍ 6 സ്ഥാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് മാരുതി സുസുക്കി മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയില്‍ ആധിപത്യം തുടരുന്നു.
2024 മെയ് മാസത്തില്‍ മുന്നിട്ടു നിന്ന മാരുതി സ്വിഫ്റ്റ് 2024 ജൂണില്‍ 16,422 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്താണ്.
ഓട്ടോപണ്ടിറ്റ്‌സ് ഡാറ്റ പ്രകാരം 16% (എം.ഒ.എം) ഇടിവുണ്ടായെങ്കിലും. തൊട്ടുപിന്നില്‍, നേരിയ വ്യത്യാസത്തില്‍, ജൂണില്‍ 12% (എം.ഒ.എം)
വളര്‍ച്ചയോടെ 16,293 യൂണിറ്റ് വില്‍പ്പനയുമായി ഹ്യുണ്ടായ് ക്രെറ്റ മൂന്നാം സ്ഥാനത്തുമായി.
എം.ഒ.എമ്മില്‍ 15% വര്‍ദ്ധനവ് രേഖപ്പെടുത്തി, 2024 ജൂണില്‍ 15,902 യൂണിറ്റ് വില്‍പ്പനയുമായി നാലാം സ്ഥാനത്തായ എര്‍ട്ടിഗയിലൂടെ അടുത്ത അഞ്ച് സ്ഥാനങ്ങളും ഉറപ്പിക്കാന്‍ മാരുതി സുസുക്കിക്ക് കഴിഞ്ഞു. 14,895 യൂണിറ്റുകളുമായി മാരുതി ബലേനോയും 13,790 യൂണിറ്റുകളുമായി ന്യൂ വാഗണ്‍ആറും അഞ്ചും ആറും സ്ഥാനങ്ങള്‍ പങ്കിട്ടു. ഒപ്പം 13,4131 യൂണിറ്റുകള്‍ വിറ്റൊഴിച്ചു മാരുതി ഡിസയറും, ബ്രെസ്സയും ഏഴും എട്ടും സ്ഥാനങ്ങള്‍ ഉറപ്പിച്ചു.
അതേ മാസം പുതിയ മോഡല്‍ സ്‌കോര്‍പിയോ ജൂണില്‍ അതിന്റെ എം.ഒ.എമ്മില്‍ 11% ഇടിവ് നേരിട്ടിട്ടും ഒമ്പതാം സ്ഥാനം നേടാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചു. 12,066 യൂണിറ്റ് വില്‍പ്പനയോടെ ടാറ്റ നെക്‌സോണ്‍ വാഹന വിപണിയിലെ പത്താം സ്ഥാനവും നേടിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."