കാവഡ് യാത്ര ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി; യു.പി ഉത്തരാഖണ്ഡ് സര്‍ക്കാറുകള്‍ക്ക് തിരിച്ചടി, കടകളില്‍ പേര് പ്രദര്‍ശിപ്പിക്കേണ്ടതില്ല
ന്യൂഡല്‍ഹി: വിവാദമായ കാവഡ് യാത്ര ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി. കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലുള്ള എല്ലാ ഭക്ഷണശാലകളിലും ഉടമകളുടെയും ജീവനക്കാരുടെയും പേരുകളടങ്ങിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു വിവാദ ഉത്തരവ്. ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഉത്തരവില്‍ യു.പി ഉത്തരാഖണ്ഡ് സര്‍ക്കാറുകള്‍ക്ക് കോടതി നോട്ടിസ് അയച്ചു. എ. പി. സി. ആര്‍ നല്‍കിയ ഹരജിയാണ് സുപ്രിം കോടതി പരിഗണിച്ചത്.
ജസ്റ്റിസുമാരായ ഋഷികേഷ് റോയ്, എസ്.വി. എന്‍ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന സംഘടനയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഉത്തരവ് പിന്‍വലിക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. വിവാദ ഉത്തരവിനെതിരെ പ്രതിപക്ഷവും എന്‍. ഡി. എയിലെ സഖ്യകക്ഷികളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വിഷയത്തില്‍ കോടതികള്‍ സ്വമേധയാ കേസെടുക്കണമെന്ന് യു.പി മുന്‍ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
ഭരണകൂടത്തിന്റെ പിന്തുണയോടെ വംശഹത്യ നടപ്പാക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേഡ പറഞ്ഞു. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ജൂതവ്യാപാരികളെ ബഹിഷ്‌കരിച്ചതിനെയാണ് യോഗി ഭരണകൂടത്തിന്റെ ഉത്തരവ് അനുസ്മരിപ്പിക്കുന്നതെന്നായിരുന്നു എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചത്.
'മനുഷ്യത്വം' എന്നൊരു പേരുമാത്രമേ കടകള്‍ക്കു മുന്നില്‍ പാടുള്ളൂവെന്നായിരുന്നു ബോളിവുഡ് താരം സോനു സൂദിന്റെ പ്രതികരണം. എക്‌സിലൂടെയാണ് സോനു സൂദ് വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കിയത്. എല്ലാ കടകള്‍ക്കും മുന്നില്‍ ഒരൊറ്റ നെയിംപ്ലേറ്റ് മാത്രമേ പാടുള്ളൂ; മനുഷ്യത്വം എന്നാകണം അത് താരം എക്‌സില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."