പുളിയനുറുമ്പും തവരയും പിന്നെ തുമ്പളിയും; കുടുംബശ്രീ രുചിമേള ശ്രദ്ധേയമായി
മടിക്കൈ: പുളിയനുറുമ്പും തവരയിലയും കൂട്ടിയുള്ള കറിയും തുമ്പളി ചമ്മന്തിയുമായി ഗോത്ര വിഭാഗത്തിന്റെ തനത് രുചിക്കൂട്ടുമായി മടിക്കൈ ഗ്രാമപഞ്ചായത്ത് നാടന്‍ രുചിമേള ശ്രദ്ധേയമായി. അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി മടിക്കൈ പഞ്ചായത്ത് കുടുംബശ്രി സി.ഡി.എസി.ന്റെ നേതൃത്വത്തില്‍ കാലിച്ചാംപൊതിയിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.
കൂട്ടപ്പുന്ന കോളനിയിലെ കുടുംബശ്രീ അംഗങ്ങളാണ് മാവിലന്‍ സമുദായത്തിന്റെ തനത് രുചിക്കൂട്ടുമായി എത്തിയത്. കുടുംബശ്രീ അംഗങ്ങളായ സുജാത, തങ്കമണി, രജിത, ജാനകി, അനിത, നാരായണി എന്നിവരാണ് ഗോത്ര സ്മൃതികളുണര്‍ത്തുന്ന വിഭവങ്ങളൊരുക്കിയത്.
450ഓളം ഇലക്കറികള്‍ക്ക് പുറമെ ചക്ക വിഭവങ്ങള്‍, വിവിധയിനം പായസങ്ങള്‍, മുളയരികഞ്ഞി എന്നിവയും പ്രദര്‍ശനത്തിനുണ്ടായിരുന്നു.
പരിപാടി കാഞ്ഞങ്ങാട് സബ്കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രമീള, എം. അബ്ദുറഹ്മാന്‍, എസ്. പ്രീത, മടത്തിനാട്ട് രാജന്‍, അബ്ദുല്‍ മജീദ് ചെമ്പരിക്ക, വിജയന്‍, സന്തോഷ് അറയ്ക്കല്‍, കെ. സാവിത്രി, നിര്‍മ്മല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."