HOME
DETAILS

കേന്ദ്ര ബജറ്റ്: പ്രതീക്ഷയർപ്പിച്ച് കേരളം

  
ജലീൽ അരൂക്കുറ്റി
July 23 2024 | 02:07 AM

Nirmala Sitharaman to Present Historic Seventh Union Budget Today

കൊച്ചി: നരേന്ദ്രമോദി സർക്കാരിന്റെ മൂന്നാമൂഴത്തിൽ കേരളത്തോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകുമോ, ലോക്‌സഭയിൽ ആദ്യമായി കേരളത്തിൽ നിന്ന് ബി.ജെ.പി പ്രതിനിധിയെത്തി മന്ത്രിയായ സാഹചര്യത്തിൽ പ്രത്യേക പ്രഖ്യാപനങ്ങളും പരിഗണനയും ഉണ്ടാകുമോ... ഉറ്റുനോക്കുകയാണ് സംസ്ഥാനം. സാമ്പത്തികമായി കേന്ദ്രം വലിഞ്ഞുമുറുക്കുന്നുവെന്ന് സംസ്ഥാനം പരാതി ഉന്നയിക്കുമ്പോഴും മൂന്നാം മോദി സർക്കാരിന്റെ ബജറ്റിനെ ആകാംക്ഷയോടെയാണ് കേരളജനത നോക്കിക്കാണുന്നത്. സുരേഷ് ഗോപിക്ക് പുറമെ ന്യൂനപക്ഷതാൽപര്യം മുൻനിർത്തി മറ്റൊരു മന്ത്രിയായി ജോർജ് കുര്യനെ കൂടി നൽകിയ കേന്ദ്രസർക്കാർ മുൻകാലങ്ങളിലെ അവഗണന ഇനിയും തുടരുമോയെന്നാണ് അറിയേണ്ടത്.

വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് 5000 കോടി രൂപ അടക്കം വലിയൊരു പാക്കേജാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി കേരളം നൽകിയിട്ടുള്ളത്. കേരളത്തിന് എയിംസ് ഇത്തവണ കിട്ടുമോയെന്നത് പ്രധാനപ്പെട്ട ചർച്ചാവിഷയമാണ്. റബറിന്റെ താങ്ങുവില ഉയർത്തൽ, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാത, റെയിൽവേ നവീകരണം, പരമ്പരാഗത മേഖലയുടെ നവീകരണം തുടങ്ങിയവ കേരളത്തിന്റെ പ്രതീക്ഷകളാണ്. ദേശീയപാതാ വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയ തുകയ്ക്ക് ആനുപാതികമായി 6000 കോടി രൂപ അധികം കടമെടുക്കാൻ അനുമതി വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ധനകാര്യകമ്മിഷൻ നയംമാറ്റത്തിൽ വർഷം നഷ്ടമാകുന്ന 15,000 കോടി, വായ്പാപരിധി ഉയർത്തൽ, കേന്ദ്രപദ്ധതികൾക്കായി 3886 കോടി, സിൽവർ ലൈൻ പദ്ധതിക്ക് അനുമതി, റബറിന്റെ താങ്ങുവില 250 രൂപയാക്കുക, ക്ഷേമ ആനൂകൂല്യങ്ങളിലെ കേന്ദ്രവിഹിതത്തിൽ വർധനവ് തുങ്ങിയവ സംസ്ഥാനത്തിന്റെ സുപ്രധാന ആവശ്യങ്ങളാണ്. കഴിഞ്ഞ പത്ത് വർഷവും കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന് നിരാശയാണ് സമ്മാനിച്ചതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

കിഫ്ബിയുടെയും സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയുടെയും നികുതിവിഹിതം കുറയ്ക്കുകയും ജി.എസ്.ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യം തള്ളുകയും ചെയ്തു. കൂടാതെ റെയിൽവേ വികസനത്തിന് കാര്യമായ പരിഗണന ലഭിച്ചില്ല. എറണാകുളം - ആലപ്പുഴ -കായംകുളം പാത ഇരട്ടിപ്പിക്കലും സിഗ്നൽ നവീകരണവും മൂന്നാം പാതയുമെല്ലാം സ്വപ്‌നമായി മാത്രം അവശേഷിക്കുകയാണ്. എയിംസിനായി കോഴിക്കോട്ട് സ്ഥലമെടുത്തിട്ട് പത്ത് വർഷമായി. ഓരോ ബജറ്റിലും നിരാശയാണ് ഫലം. കൂടാതെ ടൂറിസം, ആരോഗ്യപരിചരണം, ഭക്ഷ്യസംസ്‌കരണം അടക്കമുള്ള മേഖലകളിലും കേരളത്തെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർക്കൊപ്പം പ്രതിപക്ഷനിരയിലെ പ്രമുഖനായ എം.പി കെ.സി വേണുഗോപാലിന്റെ കൂടി സമ്മർദം ഗുണം ചെയ്യുമെന്നാണ് സംസ്ഥാന സർക്കാരും പ്രതീക്ഷിക്കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  14 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  15 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  15 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago