HOME
DETAILS

അപകട സമയത്തെ ദൃശ്യങ്ങളില്‍ ഗംഗാവലിപ്പുഴയില്‍ തടി ഒഴുകുന്നതും; അര്‍ജുന്റെ ലോറിയിലേതെന്ന് സംശയം; കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ADVERTISEMENT
  
Web Desk
July 23 2024 | 03:07 AM

arjun-rescue-footage-of-the-timber-floating-down-the-river

അങ്കോല: കര്‍ണാടകയിലെ അങ്കോലയില്‍ മലയിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ എട്ടാം ദിനത്തിലേക്ക് കടക്കവേ ഗംഗാവലിപ്പുഴയില്‍ തടി ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ഇത് അര്‍ജുന്റെ ലോറിയിലെ തടികളാണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അപകട സമയത്തെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 

അതേസമയം, പരിശോധന എട്ടാംദിനത്തിലേക്ക് കടന്നു. ഏഴുദിവസത്തെ തിരച്ചിലില്‍ കരയില്‍ ലോറി കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ലോറി പുഴയിലേക്ക് ഒഴുകിപ്പോയെന്ന നിഗമനത്തിലാണ് അധികൃതര്‍. അതിനാല്‍  ഇന്ന് ഗംഗാവലി പുഴയിലാകും തിരച്ചില്‍.

ഇന്നലെ പുഴയില്‍ നടത്തിയ പരിശോധനയില്‍ സിഗ്‌നല്‍ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. നാവികസേനയ്‌ക്കൊപ്പം കരസേനയും തിരച്ചില്‍ തുടരും. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയാകും രക്ഷാപ്രവര്‍ത്തനം. നാവികസേനയുടെ കൂടുതല്‍ മുങ്ങല്‍ വിദഗ്ദരും ദൗത്യത്തില്‍ പങ്കാളിയാകും. ലോറി പുഴയില്‍ പുതഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഫെറക്‌സ് ലൊക്കേറ്റര്‍ 120, ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങള്‍ തെരച്ചിലിനായി ഉപയോഗിക്കും. കരഭാഗത്ത് നിന്ന് 40 മീറ്റര്‍ അകലെയാണ് സിഗ്‌നല്‍ ലഭിച്ചത്. അതേസമയം, സമാന്തരമായി പുഴയോരത്ത് മണ്ണ് നീക്കം ചെയ്തും പരിശോധന തുടരും.

അതിനിടെ, ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഒരു മൃതദേഹം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.  അര്‍ജുന്‍ ഉള്‍പ്പടെ നാല് പേരെയായിരുന്നു മണ്ണിടിച്ചിലില്‍ കാണാതായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും ഒമാൻ എസ്.കെ.എസ്.എസ്.എഫ് മീലാദ് ക്യാമ്പയിന് നാളെ തുടക്കം

oman
  •  7 days ago
No Image

സാങ്കേതിക വൈദഗ്ധ്യത്തിന്റെ സംഗമ വേദിയായി കേരള എഞ്ചിനീയേഴ്‌സ് ഫാമിലി ടെക്‌നോ ഫെസ്റ്റ്

oman
  •  7 days ago
No Image

ജയിലില്‍ കഴിയുന്ന മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ എക്‌സൈസ് പിടിയില്‍

crime
  •  7 days ago
No Image

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; നടന്‍ നിവിന്‍ പോളിക്കെതിരേ കേസ്

Kerala
  •  7 days ago
No Image

രഞ്ജിത്തിന്റെ രാജി; പ്രേം കുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല

Kerala
  •  7 days ago
No Image

നെഹ്‌റു ട്രോഫി വള്ളംകളി 28ന് 

Kerala
  •  7 days ago
No Image

മുകേഷിന്റെയും ഇടവേള ബാബുവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച

Kerala
  •  7 days ago
No Image

അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാനായി കായികമന്ത്രി സ്‌പെയിനിലേക്ക്

Kerala
  •  7 days ago
No Image

വയനാട് രക്ഷാപ്രവര്‍ത്തനം സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ചു; അജിത് കുമാറിനെതിരെ സിപിഐ വയനാട് ജില്ലാ സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  7 days ago
No Image

പാപ്പനംകോട് തീപിടിത്തം: രാവിലെ സ്ഥാപനത്തിലെത്തി ഒരാള്‍ ബഹളം ഉണ്ടാക്കിയിരുന്നു, ദുരൂഹത സംശയിച്ച് പൊലിസ്

Kerala
  •  7 days ago